വാഷിംഗ്ടണ്‍: ലോകത്തെ ഹൈപ്പര്‍ സോണിക് വിദ്യകളില്‍ ആധിപത്യം വഹിക്കുന്നത്, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളാണെന്ന് അമേരിക്കന്‍ സെനറ്റര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയെ കൂടാതെ, റഷ്യയും ചൈനയും ഹൈപ്പര്‍ സോണിക് സംവിധാനത്തില്‍ ആധുനികവത്ക്കരിക്കപ്പെടുന്നുണ്ട്. ഈ മൂന്ന് രാജ്യങ്ങള്‍ക്കും പുറകിലാണ് യുഎസ് എന്നും സെനറ്റര്‍ ജാക്ക് റീഡ് വ്യക്തമാക്കി.
Read Also : തിരുവനന്തപുരം വിമാനത്താവളത്തിന്റെ മുഖം മാറ്റി അദാനി ഗ്രൂപ്പ്, വിമാന സര്‍വീസുകള്‍ ഇരട്ടിയാകുന്നു
‘അമേരിക്ക സാങ്കേതികതയില്‍ മുന്നില്‍ നില്ക്കുന്ന രാജ്യമാണ്. സാങ്കേതിക വിദ്യകളില്‍ അമേരിക്ക തന്നെയാണ് ആധിപത്യം പുലര്‍ത്തിയിരുന്നതും. എന്നാല്‍, ഇന്ന് അതല്ല അവസ്ഥ. ഹൈപ്പര്‍ സോണിക് ആയുധങ്ങളില്‍ ഇന്ത്യയും റഷ്യയും ചൈനയും ആധുനികത കൈവരിക്കുന്നുണ്ട്’ , ജാക്ക് ചൂണ്ടിക്കാട്ടി.
ഇനി രണ്ട് രാഷ്ട്രങ്ങള്‍ തമ്മിലല്ല മത്സരമെന്നും ലോകചരിത്രത്തില്‍ ആദ്യമായി ഒരു ത്രിരാഷ്ട്ര ആണവ മത്സരമാണ് നടക്കാന്‍ പോകുന്നത് എന്നും സെനറ്റര്‍ വ്യക്തമാക്കി.
Post Your Comments