KeralaNattuvarthaLatest NewsNewsIndia

എല്ലാത്തിനും അതിന്റേതായ സമയമുണ്ട്, ചാർജ് കൂട്ടും, പക്ഷെ പരീക്ഷക്കാലത്തെ ഈ സമരം ജനങ്ങളോടുള്ള വെല്ലുവിളി: ആന്റണി രാജു

തിരുവനന്തപുരം: ബസ് ചാർജ്ജ് കൂട്ടേണ്ട സമയത്ത് കൂട്ടുമെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി ആന്റണി രാജു. എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്നും, ഈ പരീക്ഷക്കാലത്തെ ഈ സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

Also Read:എസ്ഡിപിഐ പ്രവര്‍ത്തകനൊപ്പം ഒളിച്ചോടിയ ആതിര മതംമാറി ശബ്‌നയായി: അൻസാരിയെ മയക്കുമരുന്ന് കടത്താൻ സഹായിച്ചു

‘ചാര്‍ജ് വര്‍ധനയുണ്ടാകില്ലെന്ന നിഷേധാത്മക നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത് എങ്കില്‍ സമരത്തിന് ഒരു ന്യായീകരണമുണ്ടായിരുന്നു. സ്വകാര്യ ബസ് ഉടമകള്‍ ചര്‍ച്ചയുമായി മുന്നോട്ടുവന്നാല്‍ അവരുമായി സംസാരിക്കാന്‍ തയ്യാറാണ്. ചാര്‍ജ് വര്‍ധന നടപടികള്‍ അന്തിമഘട്ടത്തിലാണ്’, മന്ത്രി പറഞ്ഞു.

‘എല്ലാത്തിനും അതിന്റെതായ നടപടിക്രമങ്ങളുണ്ട്. ചാര്‍ജ് വര്‍ധന പഠിക്കാന്‍ വേണ്ടി നിയമിച്ച കമ്മീഷന്‍ ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസമാണ് നടന്നത്. ഓട്ടോ- ടാക്‌സി വര്‍ധനയുമായി ബന്ധപ്പെട്ട കമ്മീഷന്‍ സിറ്റിംഗ് മിനിഞ്ഞാന്നായിരുന്നു. എല്ലാം ഒരുമിച്ച്‌ നടത്തുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ചാര്‍ജ് വര്‍ധന ഉറപ്പായ ഘട്ടത്തില്‍ അതിന്റെ ക്രെഡിറ്റ് നേടിയെടുക്കാനാണ് ഇപ്പോൾ യൂണിയനുകളുടെ ശ്രമം’, ആന്റണി രാജു കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button