ദിവസം ഒരു ആപ്പിള്‍ കഴിച്ചാൽ ഡോക്ടറെ അകറ്റാമെന്നാണ് പറയപ്പെടുന്നത്. എന്നാൽ, ആപ്പിളിന്റെ കുരു ചവച്ചരച്ച് കഴിക്കരുതെന്ന് പറയപ്പെടാറുണ്ട്. ഇതിന്റെ കാരണങ്ങൾ നോക്കാം.
ആപ്പിള്‍ കുരുവില്‍ അമിക്ലാലിന്‍ അടങ്ങിയിട്ടുണ്ട്. ചവയ്ക്കുമ്പോൾ ഇത് ഉമിനീരുമായി പ്രവർത്തിച്ച് രക്തത്തിലേക്ക് സയസൈഡ് പുറപ്പെടുവിയ്ക്കും. ചെറിയ അളവിലെ ആ സയനൈഡ് ശരീരത്തിലെ എന്‍സൈമുകള്‍ നിര്‍വീര്യമാക്കുകയാണ് ചെയ്യുന്നത്. എന്നാലിത് അളവിൽ കൂടിയാൽ ദോഷകരമാകും.
Read Also : ഉടമയെ ഹെല്‍മറ്റുകൊണ്ട് അടിച്ചിട്ടശേഷം സ്‌കൂട്ടറുമായി മുങ്ങി : രണ്ടുപേർ പൊലീസ് പിടിയിൽ
സാധാരണ ഗതിയില്‍ ആപ്പിള്‍ കുരുവിന് ചുറ്റുമുള്ള ലെയര്‍ ഈ സയനൈഡ് പുറപ്പെടുവിയ്ക്കുന്നത് തടയാറുണ്ട്. എന്നാൽ, ചവയ്ക്കുമ്പോൾ ഇത് പുറത്ത് വരികയാണ് ചെയ്യുന്നത്. എന്നാല്‍, ആപ്പിള്‍ കുരുവില്‍ നിന്നും ആപ്പിള്‍ സീഡ് ഓയിലിൽ സയനൈഡ് അടങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ ഇത് ദോഷകരവുമല്ല.
Post Your Comments