KottayamLatest NewsKeralaNattuvarthaNews

ഉടമയെ ഹെല്‍മറ്റുകൊണ്ട് അടിച്ചിട്ടശേഷം സ്‌കൂട്ടറുമായി മുങ്ങി : രണ്ടുപേർ പൊലീസ് പിടിയിൽ

മണര്‍കാട് സ്വദേശി ആലപ്പാട് ഷിനു (30), തിരുവഞ്ചൂര്‍ സ്വദേശി മണിയാറ്റുങ്കല്‍ അനന്ദു (23) എന്നിവരാണ് പിടിയിലായത്

കറുകച്ചാല്‍: ഉടമയെ ഹെല്‍മറ്റുകൊണ്ട് അടിച്ചിട്ടശേഷം തട്ടിയെടുത്ത സ്‌കൂട്ടറുമായി മുങ്ങിയ രണ്ട് യുവാക്കൾ പിടിയിൽ. മണര്‍കാട് സ്വദേശി ആലപ്പാട് ഷിനു (30), തിരുവഞ്ചൂര്‍ സ്വദേശി മണിയാറ്റുങ്കല്‍ അനന്ദു (23) എന്നിവരാണ് പിടിയിലായത്.

ചൊവ്വാഴ്ച ഒന്നരയോടെ നീറികാട്-ഗൂര്‍ഖണ്ഡസാരി റോഡിലായിരുന്നു സംഭവം. അയര്‍ക്കുന്നം ഗൂര്‍ഖണ്ഡസാരി സന്തോഷ് ഭവനില്‍ ഡെന്നീസ് ജോസഫ് (51) സ്‌കൂട്ടര്‍ നിര്‍ത്തി ഫോണില്‍ സംസാരിച്ച് നിൽക്കവെ ഷിനുവും അനന്ദുവും ചേര്‍ന്ന് ഹെല്‍മറ്റുകൊണ്ട് ആക്രമിച്ചശേഷം വാഹനവുമായി കടന്നുകളയുകയായിരുന്നു. തുടര്‍ന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

Read Also : തിരുവനന്തപുരം വിമാനത്താവളത്തിന്റെ മുഖം മാറ്റി അദാനി ഗ്രൂപ്പ്, വിമാന സര്‍വീസുകള്‍ ഇരട്ടിയാകുന്നു

അനന്ദുവിന്‍റെ പേരില്‍ മോഷണമടക്കം നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. സി.ഐ ഋഷികേശന്‍ നായര്‍, എസ്.ഐ എ.ജി. ഷാജന്‍, റെജി ജോണ്‍, പി.ടി. ദയാലു, അന്‍വര്‍ കരീം, വിനീത് ആര്‍. നായര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button