പാലക്കാട് : പന്നിയങ്കരയിൽ ഇനി മുതൽ ടോൾ പിരിക്കുന്നതിൽ ഇളവുകളില്ല. പ്രദേശവാസികൾക്ക് നൽകിയ സൗജന്യ യാത്ര നിർത്തുകയാണെന്ന് കരാർ കമ്പനി വ്യക്തമാക്കി. സ്വകാര്യ ബസുകൾക്കും ഇളവ് കൊടുക്കില്ല. പുതിയ തീരുമാനപ്രകാരം ഇന്ന് രാവിലെ 9 മണി മുതൽ ടോൾ പിരിവ് തുടങ്ങി.
Also read: ആൻഡ്രോയിഡിന്റെ ഈ വേർഷനുകളാണോ ഉപയോഗിക്കുന്നത്?: ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്രമന്ത്രാലയം
രമ്യ ഹരിദാസ് എംപി, പി.പി സുമോദ് എംഎൽഎ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ബസ് ഉടമ സംഘടനാ പ്രതിനിധികൾ എന്നിവർ ഇന്നലെ ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ ഈ വിഷയത്തെ സംബന്ധിച്ച് യോഗം ചേർന്നിരുന്നു. 2 ദിവസത്തിനകം നിലപാട് അറിയിക്കുമെന്നാണ് ടോൾ കമ്പനി അധികൃതർ പറഞ്ഞത്. എന്നാൽ, ഇന്ന് മുതൽ ഇളവ് നിർത്തലാക്കാൻ കമ്പനി അപ്രതീക്ഷിതമായി തീരുമാനിക്കുകയായിരുന്നു.
ഒരു തവണ കടന്നു പോകുന്നതിന് 650 രൂപ കൊടുക്കാൻ കഴിയില്ലെന്ന് ടിപ്പർ ഉടമകൾ അറിയിച്ചു. ഇവർ ലോറികൾ ടോൾ പ്ലാസയിൽ നിർത്തിയിട്ട് പ്രതിഷേധിച്ചു. അതോടെ തദ്ദേശവാസികളും സൗജന്യ പാസ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് രംഗത്തെത്തി. ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് ടോൾ പിരിക്കാൻ കരാർ കമ്പനി തീരുമാനിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്.
Post Your Comments