ThiruvananthapuramKeralaNattuvarthaLatest NewsNews

ഗുണമേന്മയുടെ അടിസ്ഥാനത്തിൽ കരാറുകാർക്ക് ബോണസ്, ഉത്തരവ് ഉടൻ: പിഎ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പ്രവൃത്തിയുടെ ഗുണമേന്മയുടെ അടിസ്ഥാനത്തിൽ കരാറുകാർക്ക് ബോണസ് ഏർപ്പെടുത്തുമെന്ന് വ്യക്തമാക്കി മന്ത്രി പിഎ മുഹമ്മദ് റിയാസ്. കരാറുകാരുടെ വിവിധ സംഘടനകളുമായി നടത്തിയ ചർച്ചക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിശ്ചിതസമയത്തിനുള്ളിൽ ഗുണമേന്മയോടെ പണി പൂർത്തിയാക്കുന്ന കരാറുകാർക്ക് കരാർ തുകയുടെ നിശ്ചിത ശതമാനം ബോണസായി നൽകുമെന്നും ജോലി കൃത്യമായി നിർവഹിക്കുന്ന കരാറുകാർക്ക് ഇത് വലിയ ഊർജമാകുമെന്നും റിയാസ് പറഞ്ഞു. തെറ്റായ രീതിയിൽ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നവർക്ക് തിരുത്താൻ ഇത് അവസരം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബോണസ് ഉത്തരവ് ഉടൻ ഇറങ്ങുമെന്നും വകുപ്പിന്‍റെ പ്രധാന ലക്ഷ്യമായ സുതാര്യത ഉറപ്പുവരുത്തലും കരാറുകാരെ പ്രോത്സാഹിപ്പിക്കലുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സവര്‍ക്കറിന്റെ ജീവചരിത്രം സിനിമയാകുന്നു: വാർത്തയ്ക്ക് താഴെ നന്ദി അറിയിച്ച് ബാറ്റ ചെരിപ്പ് കമ്പനി, പ്രതിഷേധം ശക്തം

പ്രവൃത്തികളിൽ പുതിയ നിർമാണ രീതികൾ ഏർപ്പെടുത്താനുള്ള തീരുമാനം കരാറുകാർ സ്വാഗതം ചെയ്തു. പുതിയ സാങ്കേതികവിദ്യ സംബന്ധിച്ച് കരാറുകാർക്ക് പരിശീലനം നൽകുന്നതിനായി കെഎച്ച്ആർഐയെ ചുമതലപ്പെടുത്തി. നിർമ്മാണ സാമഗ്രികളുടെ വില വർധന, വലിയ ബാധ്യതയുണ്ടാക്കുന്നു എന്ന കരാറുകാരുടെ പരാതിയിൽ ധനമന്ത്രിയുമായി ചർച്ച നടത്തുമെന്നും റോഡിൽ കുഴികളില്ലാത്ത കേരളം എന്ന ലക്ഷ്യത്തിനായി നടപ്പാക്കിയ റണ്ണിങ് കോൺട്രാക്ട് കരാറുകാർ അംഗീകരിച്ചതായും മുഹമ്മദ് റിയാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button