ThrissurLatest NewsKeralaNattuvarthaNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അർധ നഗ്നചിത്രം സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസ് : ഒരു വിദ്യാർത്ഥി കൂടി പിടിയിൽ

പടിഞ്ഞാറേ വെമ്പല്ലൂർ തെക്കുടം ബസാർ സ്വദേശി കോഴിപറമ്പിൽ സജയ് കൃഷ്ണനെ (19) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്

കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അർധ നഗ്നചിത്രം സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസിൽ ഒരു വിദ്യാർത്ഥി കൂടി അറസ്റ്റിൽ. പടിഞ്ഞാറേ വെമ്പല്ലൂർ തെക്കുടം ബസാർ സ്വദേശി കോഴിപറമ്പിൽ സജയ് കൃഷ്ണനെ (19) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Read Also : ട്രെയിൻ യാത്രക്കിടെ യാത്രക്കാരിയുടെ സ്വർണമാല കവർന്നു : യുവാവ് അറസ്റ്റിൽ

മതിലകം ഇൻസ്പെക്ടർ ടി.കെ. ഷൈജുവും സംഘവും ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ നേരത്തെ തന്നെ മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു.

പോക്സോ നിയമപ്രകാരം ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button