ErnakulamNattuvarthaLatest NewsKeralaNews

എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം കത്തിക്കുത്ത് : മദ്യപിച്ചെത്തിയ ആൾ യുവാവിനെ കുത്തിവീഴ്ത്തി

പെരുമ്പാവൂർ ചോലാമറ്റം തോട്ടത്തിൽ വീട്ടിൽ ആൽവിൻ ജോണിക്കാണ് (30) കുത്തേറ്റത്

കൊച്ചി: എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം മദ്യപിച്ചെത്തിയ ആൾ യുവാവിനെ കുത്തിവീഴ്ത്തി. പെരുമ്പാവൂർ ചോലാമറ്റം തോട്ടത്തിൽ വീട്ടിൽ ആൽവിൻ ജോണിക്കാണ് (30) കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പറവൂർ മുനമ്പം കവല പതിശ്ശേരി വീട്ടിൽ രോഹിത് (25) പൊലീസ് പിടിയിലായി.

തിങ്കളാഴ്ച രാത്രി 11.50ഓടെ ആയിരുന്നു സംഭവം. എറണാകുളത്ത് എത്തിയ ആൽവിൻ രാത്രി റോഡരികിലുണ്ടായിരുന്ന സ്ത്രീകളുമായി സംസാരിക്കുകയായിരുന്നു. ഈ സമയം മദ്യപിച്ച് സ്ഥലത്തെത്തിയ രോഹിത് ആൽവിനുമായി വാക്ക് തർക്കമുണ്ടായി. ഇതിനിടെ, രോഹിത് കൈയിൽ കരുതിയ കത്തിയെടുത്ത് ആൽവിനെ കുത്തുകയായിരുന്നു. പരിക്കേറ്റ ആൽവിൻ എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലാണ്.

Read Also : മീൻ വിൽപ്പനക്കാരന് നേരെ ആക്രമണം : രണ്ടുപേർ പൊലീസ് പിടിയിൽ

പ്രതിക്കൊപ്പമുണ്ടായിരുന്നവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button