KeralaLatest NewsNews

കെ റെയിലിനായി രണ്ട് വീടും വിട്ടുനല്‍കി: കേരളം പിന്നോട്ടല്ല മുന്നോട്ടാണ് പോകേണ്ടതെന്ന് യുവാവ്

സജിലിന്റെ അയല്‍ക്കാരായ നിരവത്തുവീട്ടില്‍ കലാദേവിയും പെയിന്റിങ്ങ് തൊഴിലാളി ചെത്തിമറ്റത്തില്‍ ശ്രീകുമാറും മഠത്തില്‍പ്പറമ്പില്‍ ഗീത ശശിയുമെല്ലാം കെ റെയിലിന് സ്ഥലം നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.

എറണാകുളം: കെ റെയിലിനെതിരെ ജനരോഷം രൂക്ഷമാകുമ്പോൾ തന്റെ ആകെയുള്ള സമ്പാദ്യമായ ഇരുപത്തിമൂന്ന് സെന്റും രണ്ട് വീടും കെ റെയിലിനായി സന്തോഷത്തോടെ വിട്ടുനല്‍കാന്‍ ഒരുങ്ങി ഒരു കുടുംബം. മാമല മുരിയമംഗലം മോളത്തുവീട്ടില്‍ സജിലും അച്ഛന്‍ ശിവനുമാണ് തങ്ങളുടെ വീടും സ്ഥലവും കെ റെയിലിന്റെ നിര്‍മ്മാണത്തിനായി വിട്ടുകൊടുക്കാന്‍ തയ്യാറായിരിക്കുന്നത്. കേരളം പിന്നോട്ടല്ല മുന്നോട്ടാണ് പോകേണ്ടതെന്ന അഭിപ്രായക്കാരനാണ് എംഎസ് സജില്‍ എന്ന യുവാവ്. സജിലിന്റെ അമ്മ രമയും ഭാര്യ വീണയുമെല്ലാം യുവാവിന്റെ തീരുമാനത്തിന് പൂര്‍ണ പിന്തുണയുമായി കൂടെയുണ്ട്.

‘ജനിച്ചുവളര്‍ന്ന വീട് വിട്ടുകൊടുക്കാന്‍ എല്ലാവര്‍ക്കും വിഷമമുണ്ടാകും, എന്നാല്‍ നാടിന് ഗുണമുള്ള പദ്ധതിക്ക് ഒപ്പം നില്‍ക്കാനാണ് തീരുമാനം. എല്ലാ തടസ്സങ്ങളും അതിജീവിച്ചാണ് ദേശീയപാതാ വികസനവും മെട്രോയുമെല്ലാം വന്നത്. ഇതുപോലെ സില്‍വര്‍ ലൈനും യാഥാര്‍ഥ്യമാകും.പദ്ധതിയെക്കുറിച്ചും നഷ്ടപരിഹാര പാക്കേജിനെക്കുറിച്ചെല്ലാം സര്‍ക്കാര്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതു കൊണ്ട് തന്നെ പ്രതിഷേധമുയര്‍ത്തേണ്ട കാര്യമില്ല. നടക്കേണ്ട കാര്യം തന്നെയാണ് ഇത്’- സജില്‍ ഒരു മാധ്യമത്തിനോട് പറഞ്ഞു.

Read Also: കശ്മീര്‍ ഫയല്‍സ് സിനിമ കണ്ട് മടങ്ങുകയായിരുന്ന തനിക്ക് നേരെ ബോംബെറിഞ്ഞു:രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി എംപി

സജിലിന്റെ തീരുമാനത്തിനൊപ്പം അയല്‍വാസികളും കൂടെകൂടിയിട്ടുണ്ട്. സജിലിന്റെ അയല്‍ക്കാരായ നിരവത്തുവീട്ടില്‍ കലാദേവിയും പെയിന്റിങ്ങ് തൊഴിലാളി ചെത്തിമറ്റത്തില്‍ ശ്രീകുമാറും മഠത്തില്‍പ്പറമ്പില്‍ ഗീത ശശിയുമെല്ലാം കെ റെയിലിന് സ്ഥലം നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button