
ഹൈദരാബാദ്: തടി ഗോഡൗണിലുണ്ടായ വന്‍ തീപിടിത്തതില്‍ 11 തൊഴിലാളികള്‍ മരിച്ചു. തെലങ്കാനയിലാണ് സംഭവം. ബിഹാര്‍ സ്വദേശികളാണ് മരിച്ചത്. സെക്കന്തരാബാദിലെ ഭോയിഗുഡയിലെ ഗോഡൗണിലാണ് അപകടമുണ്ടായത്. അപകടസമയത്ത്, 12 തൊഴിലാളികളാണ് ഗോഡൗണിലുണ്ടായിരുന്നത്. ഒരാള്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
സംഭവത്തില്‍ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒന്നാം നിലയില്‍ നിന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. തീയണക്കാനുള്ള പരിശ്രമം നാല് മണിക്കൂര്‍ നേരമാണ് നീണ്ടുനിന്നത്. അതിന് ശേഷമാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ അഗ്‌നിശമനസേനക്ക് സാധിച്ചത്.
Post Your Comments