കോഴിക്കോട്: കെ റെയില്‍ വിഷയത്തില്‍, പ്രതികരണവുമായി ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍. യാഥാര്‍ത്ഥ്യ ബോധത്തോടെ വികസനം കാണുന്നവര്‍ക്ക് പദ്ധതിയെ എതിര്‍ക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം സമരം പരിഹാസ്യമാണെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി.
വികസനത്തിന്റെ കാര്യത്തില്‍ എല്‍ഡിഎഫ് ഒറ്റക്കെട്ടാണെന്നും, കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നത് കോണ്‍ഗ്രസും ബിജെപിയുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഇടതുപക്ഷത്തിന്റെ പ്രകടന പത്രികയുടെ ഭാഗമാണ് സില്‍വര്‍ ലൈന്‍ പദ്ധതി. എല്‍ഡിഎഫ് ഈ പദ്ധതിയില്‍ ഒറ്റക്കെട്ടാണ്. രാഷ്ട്രീയ പ്രേരിതമായ സമരങ്ങളാണ് ഇവിടെ നടക്കുന്നത്. കോണ്‍ഗ്രസിന്റെ കൊടി പിടിക്കുന്നവര്‍ നാട്ടുകാര്‍ അല്ല’, എ വിജയരാഘവന്‍ പറഞ്ഞു.
Post Your Comments