ദോഹ: ഖത്തറിൽ ഭക്ഷ്യ, ഭക്ഷ്യേതര ഉത്പന്നങ്ങൾക്ക് വില കുറയും. റമദാൻ പ്രമാണിച്ച് രാജ്യത്ത് ഇന്നു മുതൽ 801 ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങൾക്ക് വില കുറയുമെന്ന് ഖത്തർ അറിയിച്ചു. വാണിജ്യ വ്യവസായ മന്ത്രാലയമാണ് അവശ്യ ഉൽപന്നങ്ങൾക്ക് വിലക്കുറവ് പ്രഖ്യാപിച്ചത്. രാജ്യത്തെ പ്രധാന വിൽപനശാലകളുടെ സഹകരണത്തോടെയാണ് പുതിയ നടപടി.
റമദാനിൽ കുടുംബങ്ങൾക്ക് അനിവാര്യമായ അരി, ക്ഷീര ഉൽപന്നങ്ങൾ, പാൽപ്പൊടികൾ, തേൻ, ധാന്യം, കോൺഫ്‌ലേക്സ്, കോഫി, പഞ്ചസാര, ജ്യൂസ്, ചീസ്, കുടിവെള്ളം, പേപ്പർ നാപ്കിൻസ്, വാഷിങ് പൗഡർ, മാലിന്യബാഗുകൾ, പേസ്ട്രികൾ, പാസ്ത, ശീതീകരിച്ച പച്ചക്കറികൾ, ഭക്ഷ്യ എണ്ണ, മുട്ട, ഇറച്ചി ഉൽപന്നങ്ങൾ, നെയ്യ്, ഉപ്പ്, ശുചീകരണ സാമഗ്രികൾ തുടങ്ങി 801 ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങൾക്ക് വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, റമദാനിൽ അമിത വില ഈടാക്കുന്നത് തടയാൻ അധികൃതർ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Read Also: വർക്കലയിലെ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ നീന്തി കുളിക്കുന്നതിനിടെ ഉത്തർപ്രദേശ് സ്വദേശിനി മരിച്ചു
Post Your Comments