Latest NewsNewsIndia

ചൈന- പാകിസ്ഥാന്‍ അതിര്‍ത്തികളില്‍ ശക്തമായ സൈനിക നിരീക്ഷണം, 4000 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയുടെ തീരുമാനത്തില്‍ ഭയന്ന് പാക്-ചൈന രാജ്യങ്ങള്‍

ന്യൂഡല്‍ഹി: ചൈന-പാകിസ്ഥാന്‍ അതിര്‍ത്തികളില്‍ സൈനിക നിരീക്ഷണത്തിനായി, കരസേനക്ക് മാത്രമായി ഉപഗ്രഹ നിരീക്ഷണ സംവിധാനമൊരുക്കുന്നു. ഇതിനായി, 4000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഡിഫെന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ഐഎസ്ആര്‍ഒയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. സൈനികാവശ്യത്തിനു മാത്രമായാണ് ഉപഗ്രഹം വിക്ഷേപിക്കുക. ഇതിനായി ഐഎസ്ആര്‍ഒ, ജി സാറ്റ് 7ബി ഉപഗ്രഹമായിരിക്കും വിക്ഷേപിക്കുക. നിലവില്‍, നാവികസേനക്കും വ്യോമസേനക്കുമാണ് പ്രത്യേക ഉപഗ്രഹ നിരീക്ഷണ സംവിധാനമുള്ളത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ, കരസേനക്കും ഈ സംവിധാനം ലഭിക്കും.

Read Also : ചൈന വിമാനാപകടം: ‘ബ്ലാക്ക് ബോക്സ്’ കണ്ടെത്തി

2020 ഏപ്രില്‍ മുതല്‍, ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന പലതവണ മുഖാമുഖം വന്നിരുന്നു. ഈ സാഹചര്യത്തിലാണ്, ഉപഗ്രഹ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമായത്. റാഫേല്‍ യുദ്ധ വിമാനങ്ങളുടെ ഉള്‍പ്പെടുത്തല്‍, മിസൈല്‍ പ്രതിരോധ സംവിധാനം, ഉപഗ്രഹവേധ മിസൈലുകളുടെ വികസനം എന്നിങ്ങനെ സേനയെ ആധുനികവല്‍ക്കരിക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ മറ്റൊരു നിര്‍ണ്ണയാക തീരുമാനമാണ് കരസേനക്കുള്ള ഉപഗ്രഹ നിരീക്ഷണ സംവിധാനം..

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button