നിരവധി സുരക്ഷാ പ്രശ്‌നങ്ങള്‍ ആണ് ആൻഡ്രോയിഡ് ഉപയോക്താക്കൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഗൂഗിൾ. ഗൂഗിൾ ഡയലർ, മെസേജസ് എന്നീ ആപ്പുകളിൽ നിന്നായി വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തപ്പെടുന്നതായി പുതിയ ഗവേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ രണ്ട് ആപ്പുകളും ആൻഡ്രോയിഡ് ഫോണുകളിൽ പ്രീ-ഇൻസ്റ്റാൾ ചെയ്തിട്ടുള്ളവയാണ്. ഈ രണ്ട് ആപ്പുകളും ഉപയോക്താവിന്റെ അനുമതിയില്ലാതെ, സ്വകാര്യ ഡാറ്റകൾ ഗൂഗിളിന് കൈമാറുന്നുവെന്നാണ് റിപ്പോർട്ട്. ‘ആൻഡ്രോയിഡിലെ ഗൂഗിൾ ഡയലറും മെസേജസ് ആപ്പുകളും ഗൂഗിളിന് എന്ത് ഡാറ്റയാണ് അയക്കുന്നത്?” എന്ന തലക്കെട്ടിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്.
Also Read:ഉക്രൈനിൽ നിന്നും 2,389 കുട്ടികളെ റഷ്യന്‍ സൈന്യം തട്ടിക്കൊണ്ടുപോയി: റിപ്പോർട്ട്
ട്രിനിറ്റി കോളേജിലെ കമ്പ്യൂട്ടർ സയൻസ് പ്രൊഫസറായ ഡഗ്ലസ് ലീത്തയാണ് പഠനം നടത്തിയത്. റിപ്പോർട്ടിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ അനുസരിച്ച്, SHA26 ഹാഷ് സന്ദേശങ്ങൾ, അവരുടെ ടൈംസ്റ്റാമ്പുകൾ, കോൺടാക്റ്റ് വിശദാംശങ്ങൾ, ഇൻകമിംഗ്, ഔട്ട്‌ഗോയിംഗ് കോൾ ലോഗുകൾ, എല്ലാ കോളുകളുടെയും ദൈർഘ്യം എന്നിവ ഉൾപ്പെടുന്ന ഉപയോക്താവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഗൂഗിൾ എടുക്കുന്നു. വിവരങ്ങൾ ഒരു ഹാഷ് രൂപത്തിൽ സംഭരിച്ചിട്ടുണ്ടെങ്കിലും, സന്ദേശങ്ങളുടെ ഉള്ളടക്കം അറിയാൻ ഗൂഗിളിന് എളുപ്പത്തിൽ സാധിക്കുമെന്നും ലീത്ത തന്റെ പഠനത്തിൽ വ്യക്തമാക്കുന്നു.
ഗൂഗിൾ അതിന്റെ ഡയലർ, മെസേജ് ആപ്പ് എന്നിവയിൽ നിന്നും ഡാറ്റകൾ ശേഖരിക്കുന്നതിലൂടെ, ഗൂഗിൾ സ്വകാര്യതാ നയം ലംഘിക്കുകയാണ് ചെയ്യുന്നതെന്നും ലീത്ത ആരോപിക്കുന്നു. ഈ ആപ്പുകളെ സംബന്ധിച്ചുള്ള തന്റെ പഠന റിപ്പോർട്ടുകൾ ലീത്ത ഗൂഗിളിനെ അറിയിച്ചു. സ്വകാര്യതയിൽ ഇത്തരം വീഴ്ചകൾ ഒഴിവാക്കാൻ സെർച്ച് ഭീമൻ ചില നിർണായക മാറ്റങ്ങൾ വരുത്തണമെന്ന് ലീത്ത ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി, ഡയലറിൽ നിന്നും സന്ദേശങ്ങൾ ആപ്പിൽ നിന്നും ഡാറ്റ സ്വീകരിക്കുന്നതിനുള്ള കാരണങ്ങൾ വിശദീകരിക്കാമെന്ന് ഗൂഗിൾ അറിയിച്ചു.
Post Your Comments