Latest NewsKerala

കാസർകോട് നിന്നും കാണാതായ പതിനെട്ടുകാരിയെ കണ്ടെത്തിയത് മറ്റൊരു ജില്ലയിൽ രണ്ടുകുട്ടികളുടെ പിതാവിനൊപ്പം

ടൂറിസം പൊലീസ് ഇവരെ റെയിൽവേ സ്റ്റേഷനിലെ വിശ്രമമുറിയിൽ കണ്ടെത്തുകയായിരുന്നു

ആലപ്പുഴ: കാസർകോട് നിന്നും കാണാതായ പതിനെട്ടുകാരിയെ ആലപ്പുഴയിൽ നിന്നും കണ്ടെത്തി. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ആളിന്റെ ഒപ്പമായിരുന്നു യുവതി. കഴിഞ്ഞ ദിവസം കാണാതായ ഇവർക്കായി തെരച്ചിൽ നടക്കുന്നതിനിടെയാണ്, ആലപ്പുഴ ടൂറിസം പൊലീസ് ഇവരെ റെയിൽവേ സ്റ്റേഷനിൽനിന്നു പിടികൂടിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഇവർ ആലപ്പുഴയിലുണ്ടെന്ന വിവരം ആലപ്പുഴ ടൂറിസം പൊലീസിനെ കാസർകോട് പൊലീസാണ് അറിയിച്ചത്.

കായൽസഞ്ചാരത്തിനുശേഷം ഇവർ റെയിൽവേസ്റ്റേഷനിലെത്തിയ വിവരവും കൈമാറി. തുടർന്ന്, ടൂറിസം പൊലീസ് ഇവരെ റെയിൽവേ സ്റ്റേഷനിലെ വിശ്രമമുറിയിൽ കണ്ടെത്തുകയായിരുന്നു.  ഇരുവരേയും കാസർകോട് പോലീസിനു കൈമാറി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരുവരേയും കാണാതായത്. പിന്നാലെ, പെൺകുട്ടിയുടെ രക്ഷിതാക്കൾ യുവാവ് തട്ടിക്കൊണ്ടു പോയതായി പരാതി നൽകി.

യുവതിയുടെ രക്ഷിതാക്കളുടെ പരാതിയിന്മേൽ യുവാവിനെതിരേ കാസർകോട് പൊലീസ് കേസെടുത്തിരുന്നു. തുടർന്ന്, ഇവരെ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. ടൂറിസം എസ്‌ഐ. പി. ജയറാം, പൊലീസ് ഉദ്യോഗസ്ഥരായ രഞ്ജിത, സീമ, കോസ്റ്റൽ വാർഡൻ രഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇവരെ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button