
ബാംഗ്ലൂർ: പുതിയ സീസണില്‍ വിരാട് കോഹ്‌ലി അപകടകാരിയായി മാറുമെന്ന മുന്നറിയിപ്പുമായി സഹതാരം ഗ്ലെന്‍ മാക്സ്‌വെല്‍. നായകസ്ഥാനം വലിയൊരു ഭാരം തന്നെയാണെന്നും ആ ഭാരം ഇറക്കിവെച്ച കോഹ്‌ലി കൂടുതല്‍ അപകടകാരിയായി മാറുമെന്നും മാക്‌സ്‌വെല്‍ പറഞ്ഞു. ടീമിന്റെ ഒഫീഷ്യൽ പേജിലൂടെയാണ് താരം ഇക്കാര്യം സൂചിപ്പിച്ചത്.
‘നായകസ്ഥാനം ഒഴിയുകയെന്നത് വലിയൊരു ഭാരം ഇറക്കിവെക്കുന്ന പോലെയാണ്. കുറച്ചുനാളുകളായി കോഹ്‌ലിയെ പ്രയാസപ്പെടുത്തിയിരുന്ന വലിയ ഭാരം ഇറക്കി വെച്ചുകഴിഞ്ഞു. അതുകൊണ്ട് തന്നെ കോഹ്‌ലി ഇപ്പോള്‍ കൂടുതല്‍ അപകടകാരിയായി മാറും. എതിര്‍ ടീമിനെ സംബന്ധിച്ച് വലിയ അപകടകരമായ വാര്‍ത്തയാണിത്.’
Read Also:- ജേസണ്‍ റോയിയ്ക്ക് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിലക്ക്
‘അല്‍പ്പം കൂടി സ്വാതന്ത്ര്യത്തോടെ കളിക്കാനാവുമെന്നത് കോഹ്‌ലിയെ സംബന്ധിച്ച് സന്തോഷം നല്‍കുന്ന കാര്യമാണ്. ഇനിയുള്ള വര്‍ഷങ്ങള്‍ നായകനെന്ന സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ കോഹ്‌ലിക്കാവും. എപ്പോഴും മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന മത്സരബുദ്ധിയുള്ള താരമാണ് കോഹ്‌ലി’ മാക്സ്‌വെല്‍ പറഞ്ഞു. അതേസമയം, വിരാട് കോഹ്ലി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിനൊപ്പം ചേര്‍ന്നു.
Post Your Comments