തിരുവനന്തപുരം: കോവിഡ് വ്യാപനത്തില്‍ നിന്ന് കേരളം മുക്തരായിട്ടില്ലെന്ന് വ്യക്തമാക്കി ഐഎംഎ കേരള ഘടകം. അടുത്ത തരംഗം ജൂണില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മാസ്ക് ഒഴിവാക്കാന്‍ സമയമായിട്ടില്ലെന്നും ഐഎംഎ മുന്നറിയിപ്പ് നൽകി. ഇത്തരമൊരു സാഹചര്യത്തില്‍ പൊതുസ്ഥലത്ത് മാസ്ക് ധരിക്കുന്നതാണ് നല്ലതെന്ന് ഐഎംഎ അറിയിച്ചു. നേരത്തേ, ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടികള്‍ പിന്‍വലിക്കണമെന്നും മാസ്ക് ധരിച്ചില്ലെങ്കിൽ കേസെടുക്കാൻ പാടില്ലെന്നും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇതിന്‍ പ്രകാരം, പൊതു ഇടങ്ങളില്‍ മാസ്ക് ധരിക്കാതിരിക്കുക, ആളുകള്‍ കൂട്ടം കൂടുക, തുടങ്ങിയ കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനങ്ങൾക്കെതിരെ ഇനി കേസുണ്ടാകില്ല. കഴിഞ്ഞ രണ്ട് മാസമായി, രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കുറയുകയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. അതേസമയം, കേസെടുക്കില്ലെങ്കിലും ജനങ്ങള്‍ മാസ്ക് ധരിക്കുന്നത് തുടരണമെന്നും കോവിഡിനെതിരേ ജാഗ്രത കൈവിടാന്‍ പാടില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
Post Your Comments