KeralaLatest NewsNews

കോൺഗ്രസും ബിജെപിയും വികസന പദ്ധതികൾ തകർക്കാൻ ശ്രമിക്കുന്നു: വിശദീകരണ യോഗത്തിൽ എൽഡിഎഫ്

കോട്ടയം: കെ റെയിൽ വിരുദ്ധ പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെ വിശദീകരണ യോഗവുമായി എൽഡിഎഫ്. സമരത്തിന് കോൺഗ്രസ് ബിജെപിയെ കൂട്ടുപിടിക്കുന്നത് ആത്മഹത്യാപരമാണെന്ന് എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. വലിയ പ്രതിഷേധം അരങ്ങേറിയ കോട്ടയം ചങ്ങനാശ്ശേരിയിലായിരുന്നു എൽഡിഎഫിന്റെ ആദ്യ വിശദീകരണ യോഗം.

യോഗത്തിൽ കോൺഗ്രസിനെയും ബിജെപിയെയും കടന്നാക്രമിച്ചായിരുന്നു നേതാക്കളുടെ പ്രസംഗം. വികസന പദ്ധതികൾ തകർക്കാനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു. പദ്ധതിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് സർക്കാരിന്റെ തീരുമാനം, ആരെയും വെറും കൈയ്യോടെ ഇറക്കിവിടില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി.

Read Also  :  എതിര്‍ ടീമിനെ സംബന്ധിച്ച് വലിയ അപകടകരമായ വാര്‍ത്തയാണിത്: മാക്‌സ്‌വെല്‍

പദ്ധതിക്ക് അഞ്ച് മീറ്റർ ബഫർ സോണുണ്ടെന്ന് മന്ത്രി വി.എൻ വാസവനും യോഗത്തിൽ പറഞ്ഞു. മന്ത്രി സജി ചെറിയാന്റെ ബഫർ സോണില്ലെന്ന പ്രസ്താവന നിലനിൽക്കെയാണ് വാസവന്റെ തിരുത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button