Latest NewsNewsTennisSports

ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം ആഷ്‌ലി ബാര്‍ട്ടി വിരമിക്കല്‍ പ്രഖ്യാപിച്ചു

സിഡ്നി: ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം ഓസ്ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടി വിരമിക്കല്‍ പ്രഖ്യാപിച്ചു. ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടി രണ്ടു മാസത്തിനുള്ളിലാണ് ആഷ്‌ലിയുടെ വിരമിക്കല്‍ പ്രഖ്യാപനം. ഇൻസ്റ്റഗ്രാമിലൂടെയാണ് 25കാരിയായ താരം വിരമിക്കല്‍ പ്രഖ്യാപനം അറിയിച്ചത്. ഏറെ ബുദ്ധിമുട്ടേറിയതായിരുന്നു തന്റെ ഈ തീരുമാനമെന്ന് ആഷ്‌ലി കുറിച്ചു.

‘ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുമ്പോൾ ഇന്ന് എനിക്ക് ബുദ്ധിമുട്ടുള്ളതും വികാരം നിറഞ്ഞതുമാണ്. ഈ വാർത്ത നിങ്ങളുമായി എങ്ങനെ പങ്കിടണമെന്ന് എനിക്ക് ഉറപ്പില്ലാത്തതിനാൽ എന്നെ സഹായിക്കാൻ ഞാൻ എന്റെ നല്ല സുഹൃത്തായ കേസി ഡെല്ലക്വായോട് ആവശ്യപ്പെട്ടു’.

‘ഈ കായികം എനിക്ക് നൽകിയ എല്ലാ നേട്ടത്തിനും ഞാൻ നന്ദി പറയുന്നു. ഒപ്പം, അഭിമാനവും സംതൃപ്തിയും തോന്നുന്നു. വഴിയിൽ എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി, ഞങ്ങൾ ഒരുമിച്ച് സൃഷ്ടിച്ച ആജീവനാന്ത ഓർമ്മകൾക്ക് ഞാൻ എപ്പോഴും നന്ദിയുള്ളവളായിരിക്കും. കൂടുതൽ കാര്യങ്ങൾ നാളെ എന്റെ പത്രസമ്മേളനത്തിൽ വരും.’ ആഷ്‌ലി പറഞ്ഞു.

Read Also:- ശരീരഭാരം പെട്ടെന്ന് കുറയ്ക്കാൻ!

2019ലെ ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണ് ആഷ്‌ലിയുടെ ആദ്യ ഗ്രാന്‍ഡ്സ്ലാം. 2019ല്‍ ഫ്രഞ്ച് ഓപ്പണ്‍, 2021ല്‍ വിംബിള്‍ഡണ്‍, 2022ൽ ഓസ്ട്രേലിയന്‍ ഓപ്പണ്‍ എന്നിവയടക്കം മൂന്ന് ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് കിരീടങ്ങളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്.

shortlink

Post Your Comments


Back to top button