
പാരീസ്: പിഎസ്ജി സൂപ്പർ താരം നെയ്മര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകന്‍. ആര്‍എംസി സ്പോര്‍ട്ട് ജേര്‍ണലിസ്റ്റായ ഡാനിയല്‍ റിക്കോയാണ് നെയ്മര്‍ക്കെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. നെയ്മര്‍ പരിശീലത്തിനെത്തുന്നത് മദ്യപിച്ചിട്ടാണെന്നാണ് റിക്കോയുടെ ആരോപണം.
‘വിരളമായി മാത്രമാണ് നെയ്മര്‍ പരിശീലനത്തിന് എത്തുന്നത്. മദ്യപിച്ചാണ് പല സമയത്തും പരിശീലത്തിനെത്തുക. പിഎസ്ജിയോട് പ്രതികാരം ചെയ്യുന്നത് പോലെയാണ് നെയ്മറുടെ മനോഭാവം’ ഡാനിയല്‍ റിക്കോ പറഞ്ഞു. 2017ലാണ് ബാഴ്സയില്‍ നിന്ന് റെക്കോര്‍ഡ് ട്രാന്‍സ്ഫറില്‍ നെയ്മര്‍ പിഎസ്ജിയിലെത്തുന്നത്. എന്നാല്‍, ചാമ്പ്യന്‍സ് ലീഗ് കിരീടം എന്ന പിഎസ്ജിയുടെ സ്വപ്നം നിറവേറ്റാന്‍ താരത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
Read Also:- ഐപിഎല്‍ 2022: ആരാധകർ വീണ്ടും സ്റ്റേഡിയത്തിലേക്ക്
ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായ ശേഷം പിഎസ്ജിയ്‌ക്കെതിരെ ആരാധക രോഷം ഇരമ്പുകയാണ്. മെസിയും നെയ്മറും സ്വന്തം തട്ടകത്തിൽ മത്സരത്തിന് ഇറങ്ങിയപ്പോള്‍ കൂവലുമായാണ് ആരാധകര്‍ വരവേറ്റത്. ബോര്‍ഡെക്‌സിനെതിരായ മത്സരത്തിലാണ് മെസിയെയും സഹതാരം നെയ്മറേയും ആരാധകര്‍ കൂവി പ്രതിഷേധിച്ചത്.
Post Your Comments