ThrissurLatest NewsKeralaNattuvarthaNews

നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിലെ യുവതിക്ക് ജാമ്യമില്ല

കേസിലെ ഒന്നാംപ്രതിയും കുഞ്ഞിന്റെ അമ്മയുമായ വരടിയം മമ്പാട്ട് മേഘയുടെ ജാമ്യഹർജിയാണ്‌ തൃശൂർ ഫസ്റ്റ് അഡീഷണൽ സെഷൻസ് ജഡ്ജ് പി.എൻ. വിനോദ് തള്ളിയത്‌

തൃശൂർ: നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവതിക്ക് ജാമ്യമില്ല. കേസിലെ ഒന്നാംപ്രതിയും കുഞ്ഞിന്റെ അമ്മയുമായ വരടിയം മമ്പാട്ട് മേഘയുടെ ജാമ്യഹർജിയാണ്‌ തൃശൂർ ഫസ്റ്റ് അഡീഷണൽ സെഷൻസ് ജഡ്ജ് പി.എൻ. വിനോദ് തള്ളിയത്‌.

കേസിലെ രണ്ടാം പ്രതി ചിറ്റാട്ടുകര വീട്ടിൽ പോൾസൺ മാനുവലുമായി മേഘ സ്നേഹത്തിലായിരുന്നു. തുടർന്ന്, ഗർഭിണിയാവുകയും വിവരം മറ്റാരും അറിയാതിരിക്കുന്നതിനായി കുട്ടിയെ ബാത്റൂമിലെ ബക്കറ്റിൽ വെള്ളത്തിൽ മുക്കി മേഘ കൊലപ്പെടുത്തുകയായിരുന്നുവെന്ന്‌ തൃശൂർ ടൗൺ വെസ്റ്റ് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. കുട്ടിയുടെ മൃതദേഹം പാറമേക്കാവ് ശാന്തിഘട്ടിനടുത്തുള്ള കനാൽ വെള്ളത്തിൽ സഞ്ചിയിലാക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

Read Also : ‘മാസ്ക് മാറ്റാൻ വരട്ടെ’: കേരളം കോവിഡ് വ്യാപനത്തില്‍ നിന്ന് മുക്തരായിട്ടില്ല, ജൂണിൽ അടുത്ത തരംഗത്തിന് സാധ്യത

പോൾസണും സുഹൃത്തായ മൂന്നാം പ്രതി അമലും ചേർന്ന് മൃതദേഹം കനാലിൽ തള്ളി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് പ്രോസിക്യൂഷൻ വാദം. പ്രോസിക്യൂഷനുവേണ്ടി ജില്ല പബ്ലിക്‌ പ്രോസിക്യൂട്ടർ അഡ്വ. കെ.ഡി. ബാബു ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button