Latest NewsKeralaNews

സുഹൃത്തുക്കള്‍ക്കൊപ്പം സ്കൂളിന് പുറത്ത് പോയി: 10ാംക്ലാസുകാരി മാതാപിതാക്കളുടെ കണ്‍മുന്നില്‍ ആത്മഹത്യ ചെയ്തു

വീട്ടിലേക്ക് പോകുന്ന വഴിയിലാണ് ബന്ധുവീടിനു മുന്നിലെ ആള്‍മറയില്ലാത്ത കിണറിലേക്ക് നീലിമ ചാടിയത്.

കൊല്ലം: പത്താം ക്ലാസുകാരി മാതാപിതാക്കളുടെ കണ്‍മുന്നില്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. കൊല്ലം പുത്തൂരിലാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം സ്കൂളിനു പുറത്ത് പോയ കാര്യം വീട്ടിലറിഞ്ഞതിനെ തുടര്‍ന്നുളള മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് സൂചന. പവിത്രേശ്വരം കെഎന്‍എംഎം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ നീലിമയാണ് ആത്മഹത്യ ചെയ്തത്.

സ്കൂള്‍ വാര്‍ഷിക ദിനമായതിനാല്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ സ്കൂളില്‍ വരേണ്ടതില്ല എന്ന് അറിയിച്ചിരുന്നു. എന്നാല്‍, നീലിമ ഇന്നും പതിവ് പോലെ സ്കൂളിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി. എന്നാല്‍, സ്കൂളിലേക്ക് പോയില്ല. സ്കൂളിനു സമീപത്തെ ക്ഷേത്ര പരിസരത്ത് വച്ച് നീലിമയടക്കം ചില വിദ്യാര്‍ത്ഥികള്‍ നില്‍ക്കുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. ഇവര്‍ ഇക്കാര്യം സ്കൂളിലറിയിച്ചു. ഇതോടെ, അധ്യാപകരെത്തി വിദ്യാര്‍ഥികളെ സ്കൂളിലേക്ക് കൂട്ടിക്കൊണ്ടു പോയി. തുടര്‍ന്ന്, വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ വിവരം അറിയിച്ചു.

Read Also: വിഷം തന്ന് കൊല്ലുമെന്ന് ഭയം: 1,000 പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ പുടിൻ മാറ്റിയെന്ന് റിപ്പോർട്ട്

നീലിമയുടെ മാതാപിതാക്കള്‍ സ്കൂളിലെത്തി കുട്ടിയെ കൂട്ടി മടങ്ങി. വീട്ടിലേക്ക് പോകുന്ന വഴിയിലാണ് ബന്ധുവീടിനു മുന്നിലെ ആള്‍മറയില്ലാത്ത കിണറിലേക്ക് നീലിമ ചാടിയത്. കുണ്ടറയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. സംഭവത്തെ പറ്റി പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button