CricketLatest NewsNewsSports

വനിതാ ഏകദിന ലോകകപ്പ്: ബംഗ്ലാദേശിനെതിരെ തകർപ്പൻ ജയം, സെമി സാധ്യതകള്‍ നിലനിര്‍ത്തി ഇന്ത്യ

വെല്ലിംഗ്ടണ്‍: വനിതാ ഏകദിന ലോകകപ്പില്‍ സെമി സാധ്യതകള്‍ നിലനിര്‍ത്താനുള്ള നിർണായക മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ബംഗ്ലാദേശിനെതിരെ 110 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി ഇന്ത്യ സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 230 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 40.3 ഓവറില്‍ 119 റണ്‍സിന് ഓള്‍ ഔട്ടായി.

32 റണ്‍സെടുത്ത സല്‍മ ഖാതുനാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി സ്നേഹ് റാണ നാലും പൂജ വസ്ത്രക്കർ, ഗോസ്വാമി എന്നിവർ രണ്ടും വിക്കറ്റെടുത്തു. ജയത്തോടെ, പോയിന്റ് പട്ടികയില്‍ വെസ്റ്റ് ഇന്‍ഡീസിനെ പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കയറി. ഇന്ത്യക്കും വിന്‍ഡീസിനും ആറ് പോയിന്റ് വീതമാണെങ്കിലും നെറ്റ് റണ്‍റേറ്റിലാണ് ഇന്ത്യ വിന്‍ഡീസിനെ മറികടന്നത്.

Read Also:- സൗന്ദര്യസംരക്ഷണത്തിന് ‘മാതളനാരങ്ങ’

ഇന്ത്യക്കായി സ്നേഹ് റാണ പത്തോവറില്‍ 30 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള്‍ ജൂലന്‍ ഗോസ്വാമിയും പൂജ വസ്ട്രക്കറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 229 റണ്‍സെടുത്തു. അര്‍ധ സെഞ്ച്വറി നേടിയ യാസ്തിക ഭാട്ടിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button