
മേലുകാവ്: കെ.എസ്.ആർ.ടി.സി ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പത്തനംതിട്ട റാന്നി സ്വദേശികളായ നിമിൽ (34), സ്വരാജ് (25) എന്നിവരെ മേലുകാവ് പൊലീസാണ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി 11.30ഓടെയാണ് കേസിനാസ്പദമായ സംഭവം. പത്തനംതിട്ട-കൽപ്പറ്റ റൂട്ടിൽ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിലാണ് പീഡനശ്രമം നടന്നത്. പത്തനംതിട്ടയിൽ നിന്ന് തൃശൂരിലേക്ക് പോകാനാണ് യുവതി ബസിൽ കയറിയത്. പത്തനംതിട്ടയിൽ നിന്ന് റാന്നിയിലേക്കു പോകാനാണ് പ്രതികൾ ബസിൽ കയറിയതെങ്കിലും മദ്യലഹരിയിലായിരുന്നതിനാൽ ഇവരും തൃശൂരിനു ടിക്കറ്റെടുത്തു.
Read Also : തകര്‍ന്നു വീണ ചൈനീസ് വിമാനത്തിലെ 132 പേരെ കണ്ടെത്താനാകാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു
ഈരാറ്റുപേട്ട കഴിഞ്ഞപ്പോൾ ഇരുവരും ചേർന്ന് യുവതിയെ കടന്നുപിടിച്ചു. തുടർന്ന് ജീവനക്കാർ ബസ് മേലുകാവ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പാലാ ഡിവൈ.എസ്.പി ഷാജു ജോസ്, എസ്.ഐമാരായ മനോജ് കുമാർ, നാസർ, സനൽകുമാർ, സി.പി.ഒ വരുൺ, വിനോജ്, ബിബിൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments