
ചക്കരക്കല്ല്: എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വയോധികൻ പൊലീസ് പിടിയിൽ. ഇരിവേരി കരിമ്പിയിൽപീടിക സ്വദേശി അബ്ദുൽ റസാക്കിനെയാണ് (62) പൊലീസ് അറസ്റ്റ് ചെയ്തത്.
പോക്സോ വകുപ്പ് പ്രകാരം ചക്കരക്കല്ല് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments