Latest NewsNews

നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ വീട്ടുവൈദ്യം

മുഖത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ വീട്ടുവൈദ്യങ്ങള്‍ ഏറെയുണ്ട്. ഇതിലൊന്നാണ് ചെറുപയര്‍ പൊടി. തികച്ചും ശുദ്ധമായ ചെറുപയര്‍ പൊടി പല രീതിയിലും ചര്‍മസംരക്ഷണത്തിന് ഉപയോഗിയ്ക്കാം. ചെറുപയര്‍ മൃതകോശങ്ങളെ നീക്കം ചെയ്യാനുള്ള നല്ലൊരു സ്‌ക്രബറായി ഉപയോഗിയ്ക്കാം. മൃദുവായ ചര്‍മത്തിനും ഇത് ഏറെ നല്ലതാണ്.

ചെറുപയര്‍ വെള്ളത്തിലിട്ടു കുതിര്‍ത്ത് അരച്ചുപയോഗിയ്ക്കാം. അല്ലെങ്കില്‍ ഇത് പൊടിച്ച് ഉപയോഗിയ്ക്കാം. ഇത് തൈരില്‍ കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ചെറുപയര്‍ പൊടിയില്‍ ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചു പുരട്ടുന്നത് ചര്‍മത്തിന് നിറം നൽകാൻ ഏറെ നല്ലതാണ്.

Read Also : ഉംറ തീർത്ഥാടനം: കഅബ പ്രദക്ഷിണം ചെയ്യുന്നതിനു പ്രത്യേക സ്ഥലം സജ്ജീകരിച്ചു

ചെറുപയര്‍ അരച്ചതിലോ പൊടിച്ചതിലോ മഞ്ഞള്‍പ്പൊടി ചേര്‍ത്തിളക്കുക. അതില്‍ അല്‍പം പാലും കലര്‍ത്തുക. അത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ചെറുപയര്‍ പൊടിയില്‍ തക്കാളി നീരു ചേര്‍ത്ത് മുഖത്തു പുരട്ടാം. അല്‍പം ചെറുനാരങ്ങാനീരും കലര്‍ത്താം. ഇതും മുഖത്തു പുരട്ടാം. ഇത് മുഖത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ മാത്രമല്ല, മുഖത്തെ കറുത്ത പാടുകള്‍ മാറ്റാനും നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button