ന്യൂഡൽഹി: തെരഞ്ഞെടുപ്പുകൾ അവസാനിച്ചതോടെ, ഇന്ധന വില സൂചികയ്ക്ക് വീണ്ടും അനക്കം. ഒരു മാസത്തിനു ശേഷം ആദ്യമായി ഇന്ത്യയിൽ വീണ്ടും പെട്രോൾ ഡീസൽ വില കൂട്ടി. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് ലിറ്ററിന് 85 പൈസയുമാണ് കൂട്ടിയത്.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ധനവില സൂചിക 137 ദിവസമായി നിശ്ചലമായിരുന്നു. ഫലപ്രഖ്യാപനത്തിന് ശേഷം, ഉടനടി ഇന്ധന വില കൂടുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും, റിസൾട്ട് വന്ന് ഒരാഴ്ചയിലധികം സമയത്തിനു ശേഷമാണ് ഇപ്പോൾ വില കൂട്ടിയിരിക്കുന്നത്.
പുതുക്കിയ ഇന്ധനവില മാർച്ച് 22, രാവിലെ ആറ് മുതൽ പ്രബല്യത്തിൽ വരുമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡീലർമാരെ അറിയിച്ചിട്ടുണ്ട്. ക്രൂഡ് ഓയിൽ വില വിപണിയിൽ ബാരലിന് 130 ഡോളർ എന്ന റെക്കോർഡ് കിടന്നിട്ടും ഇതുവരെ ഇന്ത്യയിൽ ഇന്ധനവില കൂടിയിരുന്നില്ല
Post Your Comments