Life Style

ഒരു മാസം മുമ്പെ ശരീരം ചില ലക്ഷണങ്ങള്‍ കണിക്കും, ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ മരണം

ഹൃദയാഘാതം മൂലം ലോകത്ത് മരണപ്പെടുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ച് വരികയാണ്. മരണത്തിന് കീഴടങ്ങുന്നത് കൂടുതലും ചെറുപ്പക്കാരാണ്. ജങ്ക് ഫുഡ് സംസ്‌കാരവും സമ്മര്‍ദ്ദം നിറഞ്ഞ ജീവിതവും ഫാസ്റ്റ് ഫുഡ് ജീവിതരീതികളുമെല്ലാം ഹൃദയാഘാതത്തിന് കാരണമാകുന്നു. ജീവിത രീതിയിലെ മാറ്റവും സമ്മര്‍ദ്ദത്തിന് അടിപ്പെടാതെയുള്ള ജീവിതവും വ്യായാമവുമെല്ലാം ഹൃദയാഘാതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കും.

ഹൃദയാഘാതത്തിന് മുമ്പ് ശരീരം ലക്ഷണങ്ങളും സൂചനയും നല്‍കും. ഇത് അവഗണിക്കുന്നതാണ് മരണത്തിന് കാരണമാകുന്നത്. ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് വൈദ്യസഹായം തേടുന്നത് ജീവന്‍ രക്ഷിക്കാന്‍ സഹായിക്കും.

1.ക്ഷീണം

രക്തധമനികള്‍ ചുരുങ്ങുന്നതോടെ ഹൃദയത്തിന് ആവശ്യത്തിന് രക്തം പമ്പ് ചെയ്യാനാവില്ല. ഇത് തുടര്‍ച്ചയായ ക്ഷീണത്തിന് കാരണമാകും. ഉറക്കം തൂങ്ങല്‍ സ്ഥിരമാകും.

2.ശ്വാസ തടസം

ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണമാണ് ഇത്. കൊഴുപ്പ് അടിഞ്ഞ് ഇടുങ്ങിയ ധമനികളിലൂടെ ആവശ്യത്തിന് രക്തം ലഭിക്കാതെ വരുന്നതോടെ ശ്വാസ കോശത്തിന് ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കില്ല. ഇത് ശ്വാസതടസത്തിന് കാരണമാകും.

3.തളര്‍ച്ച

രക്തചംക്രമണം കൃത്യമായി നടക്കാത്തതിന്റെ സൂചനയാണ് പെട്ടെന്നുണ്ടാകുന്ന തളര്‍ച്ച. മസിലുകള്‍ക്ക് ആവശ്യത്തിന് ഊര്‍ജ്ജം ലഭിക്കാത്ത അവസ്ഥ പെട്ടെന്ന് വീണുപോകാന്‍ കാരണമാകും.

4.തലചുറ്റലും കുളിരും

രക്തം അവയവങ്ങളിലേക്ക് എത്താതിരിക്കുന്നത് തലചുറ്റലിന് കാരണമാകും. അകാരണമായി ശരീരത്തിന് വല്ലാത്ത കുളിര് തോന്നുന്ന അവസ്ഥയും ഇത് മൂലമാകാം.

5.നെഞ്ചിലെ അസ്വസ്ഥത

തുടര്‍ച്ചയായി നെഞ്ചില്‍ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുവെങ്കില്‍ ഉടനടി ഡോക്ടറെ കാണണം. ഹൃദയാഘാതത്തിന് മുമ്പുള്ള ഏറ്റവും പ്രധാന സൂചനയാണ് നെഞ്ചില്‍ അതീവ സമ്മര്‍ദ്ദം അനുഭവപ്പെടുന്നത്.

6.പനിയും ലക്ഷണങ്ങളും

മറ്റ് അഞ്ച് ലക്ഷണങ്ങള്‍ക്കൊപ്പം പനിയും ജലദോഷവും അനുഭവപ്പെടുന്നുണ്ടെങ്കില്‍ സംശയിക്കേണ്ട, ഉടന്‍ തന്നെ വിദഗ്ധ പരിശോധന തേടണം.

 

7.ഇടതു തോളിലെ പെരുപ്പ്

ഇടതു തോളിലും നെഞ്ചിലെ ഇടതു ഭാഗത്തും വിട്ടുമാറാത്ത പെരുപ്പ് ഒന്നിലേറെ ദിവസം അനുഭവപ്പെടുന്നുണ്ടെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button