തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ശശി തരൂർ ഇടത് പക്ഷത്തേക്ക് പോകാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കാള വാല് പൊക്കുന്നത് എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാം. അടുത്ത തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് നീക്കം നടത്തുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
Read Also : ബഹ്റിനെതിരെയുള്ള സൗഹൃദ ഫുട്ബോൾ മത്സരം: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
മുഖ്യമന്ത്രി പിണറായി വിജയന്റേത് ഭീഷണിയുടെ സ്വരമാണ്. ശബരിമലയിലെ അനുഭവം സർക്കാർ കെ റെയിലിലും നേരിടുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ചങ്ങനാശ്ശേരിയാണ് സമരകേന്ദ്രം എന്ന് പറയുന്നത് വിഭാഗീയത ഉണ്ടാക്കാൻ വേണ്ടിയാണ്. കല്ല് പിഴുതെറിഞ്ഞ് കൊണ്ടിരിക്കുകയാണ്. സമരത്തെ ബിജെപിയും പിന്തുണക്കും. പ്രതിഷേധങ്ങളിൽ കോൺഗ്രസുമായി വേദി പങ്കിടില്ല. എന്നാല്‍, ജനങ്ങളുടെ സമരത്തിൽ ഒപ്പമുണ്ടാകുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
Post Your Comments