മനാമ: കിംഗ് ഫഹദ് കോസ് വേയിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കായി മൾട്ടി എൻട്രി വിസ സേവനം നൽകുമെന്ന് ബഹ്റൈൻ. കിംഗ് ഫഹദ് കോസ് വേയിലൂടെ ബഹ്‌റൈനിലേക്ക് പ്രവേശിക്കുന്ന ഏതാനും വിഭാഗങ്ങൾക്ക് മൾട്ടി എൻട്രി വിസ ആനുകൂല്യം ലഭ്യമാക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. വ്യാപാരികൾ, കച്ചവടക്കാർ, നിക്ഷേപകർ, അവരുടെ കുടുംബാംഗങ്ങൾ തുടങ്ങിയ വിഭാഗം യാത്രികർക്കാണ് മൾട്ടി എൻട്രി വിസ സേവനം ലഭ്യമാക്കുക.
ജിസിസി രാജ്യങ്ങളിൽ നിന്നുള്ള സാധുത എൻട്രി വിസകളുള്ളവർക്കാണ് ഈ പുതിയ വിസ ലഭിക്കുന്നതിന് അർഹത നൽകിയിട്ടുള്ളത്. മൾട്ടി എൻട്രി വിസകളിൽ പ്രവേശിക്കുന്നവർക്ക് 30 ദിവസം വരെ രാജ്യത്ത് തുടരാവുന്നതാണ്. അധിക തുകകൾ ഒന്നും നൽകാതെ തന്നെ ഇത്തരം വിസകളിലുള്ളവർക്ക് വിസ കാലാവധി നീട്ടുന്നതിന് സൗകര്യം ലഭിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Post Your Comments