KollamLatest NewsKeralaNattuvarthaNews

ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ അപകടം : ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വിന് ദാരുണാന്ത്യം

തി​രു​വ​ന​ന്ത​പു​രം കാ​ല​ടി ക​ര​മ​ന സ്വ​ദേ​ശി വി​വേ​ക് (24) ആ​ണ് മ​രി​ച്ച​ത്

ചാ​ത്ത​ന്നൂ​ര്‍ : ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം കാ​ല​ടി ക​ര​മ​ന സ്വ​ദേ​ശി വി​വേ​ക് (24) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ദേ​ശീ​യ​പാ​ത​യി​ല്‍ കാ​രം​കോ​ട് സ​ഹ​ക​ര​ണ സ്പി​ന്നിം​ഗ് മി​ല്ലി​ന് സ​മീ​പമാണ് അപകടം നടന്നത്. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് കൊ​ല്ല​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു വി​വേ​ക​വും വി​ഷ്ണു​വും. ചാ​ത്ത​ന്നൂ​രി​ല്‍ നി​ന്ന് പാ​രി​പ്പ​ള്ളി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന രാ​ജേ​ഷി​ന്‍റെ ബൈ​ക്കും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ജോലിഭാരവും സമ്മര്‍ദ്ദവും കുറയ്‌ക്കാം: ജോലിസമയത്ത് സ്വയംഭോഗം ചെയ്യാൻ വെര്‍ച്വല്‍ റിയാലിറ്റി സൗകര്യമൊരുക്കി ടെക് കമ്പനി

സം​ഭ​വം ന​ട​ന്ന ഉ​ട​ന്‍ ത​ന്നെ നാ​ട്ടു​കാ​രും പൊ​ലീ​സും ചേ​ര്‍​ന്ന് നാ​ലു​പേ​രെ​യും പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും വി​വേ​കി​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാനായില്ല. ബൈ​ക്കി​ല്‍ ഒ​പ്പം യാ​ത്ര ചെ​യ്തി​രു​ന്ന പൂ​ന്തു​റ സ്വ​ദേ​ശി വി​ഷ്ണു കൂ​ട്ടി​യി​ടി​ച്ച ബൈ​ക്കി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ചാ​ത്ത​ന്നൂ​ര്‍ രാ​മ​ച​ന്ദ്ര​വി​ലാ​സ​ത്തി​ല്‍ രാ​ജേ​ഷ് എ​ന്നി​വർ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചികിത്സയിലാണ്.

വി​വേ​കി​ന്‍റെ അ​മ്മ ബി​ന്ദു. മൃ​ത​ദേ​ഹം സംസ്കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button