Latest NewsNewsIndiaInternational

നരേന്ദ്ര മോദിയുടെ റഷ്യ-ഉക്രൈൻ നയത്തെ ഇമ്രാൻ ഖാൻ വാഴ്ത്തിയത് എന്തുകൊണ്ട്?

ഇസ്‌ലാമാബാദ്: ഉക്രൈന് – റഷ്യ പ്രതിസന്ധി പരിഹരിക്കപ്പെടാതെ നിൽക്കുന്ന സാഹചര്യത്തിലും, റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തെ പ്രശംസിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്ത് വന്നിരുന്നു. ഇന്ത്യയെയും ഇന്ത്യൻ നയത്തെയും പുകഴ്ത്തി പാകിസ്ഥാൻ പ്രധാനമന്ത്രി തന്നെ നേരിട്ടെത്തുന്ന സന്ദർഭങ്ങൾ വിരളമാണ്. അവസരം കിട്ടുമ്പോഴെല്ലാം ഇന്ത്യക്കെതിരെ ശബ്ദിക്കാൻ വാ തുറക്കുന്ന ഇമ്രാൻ ഖാൻ എന്തുകൊണ്ടാണ് ഇത്തവണ ഇന്ത്യയെ പുകഴ്ത്തിയതെന്ന സംശയം പലർക്കും തോന്നിയിട്ടുണ്ടാകാം. അതും തന്റെ സർക്കാർ അസ്തിത്വ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ.

ഇന്ത്യയുടേത് ‘സ്വതന്ത്ര വിദേശനയ’മാണന്നും അതിനെ പ്രശംസിക്കാന്‍ ആഗ്രഹിക്കുന്നു എന്നുമാണ് പാകിസ്ഥാനില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുത്ത് ഖാന്‍ പറഞ്ഞത്. ‘ഉക്രൈനിലെ റഷ്യയുടെ അധിനിവേശത്തെ തുടർന്ന്, അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങൾ അവഗണിച്ച് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നു. കാരണം, അവരുടെ ലക്ഷ്യം ജനങ്ങളുടെ പുരോഗതിയാണ്. അതിന് വേണ്ടിയാണ് അവർ അങ്ങനെയൊരു നയം സ്വീകരിച്ചത്’, ഇങ്ങനെയായിരുന്നു തന്റെ തട്ടകത്തിൽ നിന്നുകൊണ്ട് ഇമ്രാൻ ഖാൻ ഇന്ത്യയെ പുകഴ്ത്തി സംസാരിച്ചത്.

Also Read:133 യാത്രക്കാർ, വിമാനം തകർന്നതായി സ്ഥിരീകരിച്ച് ചൈനീസ് എയർലൈൻസ്: അപകടത്തെ അതിജീവിച്ചവർ ആരുമില്ലെന്ന് റിപ്പോർട്ട്

നവാസ് ഷെരീഫ്, മുതൽ ഇമ്രാൻ ഖാൻ വരെയുള്ളവർ സമീപകാലത്ത് ഇന്ത്യയുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ട് എന്നത് സത്യമാണ്. പലതവണയായി ഇന്ത്യയ്ക്കനുകൂലമായ ചില പ്രസ്താവനകൾ ബേനസീർ ഭൂട്ടോ, യൂസഫ് റാസ ഗിലാനി, നവാസ് ഷെരീഫ് തുടങ്ങിയവരിൽ നിന്നും ഉണ്ടായിട്ടുണ്ട്. പാകിസ്ഥാൻ സൈന്യവുമായുള്ള സമവാക്യം വഷളായപ്പോൾ ഇവർ ഇന്ത്യൻ സർക്കാരിനെ പ്രശംസിച്ച അവസരങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ, മോദി സർക്കാർ പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള സമ്മർദ്ദത്തിന് വഴങ്ങാതെയും, റഷ്യ-ഉക്രൈൻ സമാധാന ചർച്ചകൾക്ക് ഇടനില നിന്ന് വെടിനിർത്തൽ ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് ഇമ്രാൻ ഖാന് ബോധോദയം ഉണ്ടായതെന്ന് വേണം കരുതാൻ. ഉക്രൈൻ – റഷ്യ പ്രതിസന്ധിയിൽ ഒരേസമയം, ഒരു സൗഹൃദ രാഷ്ട്രം സ്വീകരിക്കേണ്ട നിലപാടും സ്വന്തം രാജ്യത്തെ ജനങ്ങൾക്കായി സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ എണ്ണ വിഷയത്തിൽ ധീരമായ നിലപാട് സ്വീകരിക്കുകയും ചെയ്ത ഇന്ത്യയുടെ നയമാണ് ഇമ്രാൻ ഖാന്റെ കണ്ണ് തുറപ്പിച്ചത്. ഈ രണ്ട് നിലപാടും മൂലം ലോകരാഷ്ട്രങ്ങളിൽ ഇന്ത്യൻ സർക്കാരിന് അനുകൂലമായ ഒരു വികാരം ഉടലെടുത്തുവെന്ന് ഇമ്രാൻ ഖാൻ തിരിച്ചറിഞ്ഞിരിക്കുന്നു. ഇന്ത്യയുടെ നിഷ്പക്ഷത പിന്തുടരാൻ ഇമ്രാൻ ഖാൻ തയ്യാറാകുമോയെന്നാണ് പാക് രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button