Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

പൊതു വിദ്യാഭ്യാസവകുപ്പിലും അഴിമതി: വെച്ചുപൊറുപ്പിക്കില്ലെന്ന് വി.ശിവൻകുട്ടി

കൊല്ലം: മറ്റു വകുപ്പുകളിലെപ്പോലെ പൊതുവിദ്യാഭ്യാസവകുപ്പിലും അഴിമതിയുണ്ടെന്നും ഇത് വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി വി.ശിവൻകുട്ടി. എയ്ഡഡ് സ്കൂൾ നിയമനങ്ങൾ താമസിപ്പിച്ചതും അധ്യാപികയെ ലോഡ്ജ് മുറിയിലേക്ക് വിളിച്ചുവരുത്തിയ സംഭവവും ചൂണ്ടിക്കാട്ടിയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ഉദ്യോഗസ്ഥരുടെ മുന്നിൽ ഫയലുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കും. ഒരു ഉദ്യോഗസ്ഥന്റെ മുന്നിൽ ഒരു ഫയൽ എത്രദിവസം ഇരിക്കാം എന്നതിൽ തീരുമാനമെടുക്കുന്നതും ആലോചനയിലാണെന്നും മന്ത്രി പറഞ്ഞു. വകുപ്പുമായി ബന്ധപ്പെട്ട പരാതികളും അപേക്ഷകളും തീർപ്പാക്കുന്നതിന് എല്ലാ ജില്ലകളിലും അദാലത്ത് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

Read Also  :  എല്ലാം വിറ്റ് തുലച്ചു, പോത്തും വീടും കാറും വരെ ലേലത്തിൽ പോയി: ഇമ്രാൻ ഖാന് അടിപതറുന്നു

എയ്ഡഡ് സ്കൂൾ നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നതിലെ കാലതാമസം ഒഴിവാക്കാൻ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുന്നത് ആലോചനയിലാണ്. പരീക്ഷപേപ്പർ മൂല്യനിർണയ പ്രതിഫലവും പ്രീപ്രൈമറി അധ്യാപകരുടെ ഓണറേറിയവും വർ‌ധിപ്പിക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button