കാബൂൾ: കാക്ക മലർന്നു പറക്കും എന്ന് നമ്മൾ പൊതുവെ പറയുന്നത് ഒരിക്കലും സംഭവിക്കാൻ ഇടയില്ലാത്ത ഒരു കാര്യത്തെക്കുറിച്ച് പറയുമ്പോഴാണ്. അത്തരത്തിൽ ഒരു അത്ഭുതമാണ് താലിബാനിൽ സംഭവിച്ചിരിക്കുന്നത്. പെൺകുട്ടികൾക്ക് ഹൈസ്‌കൂള്‍ തുറക്കാന്‍ താലിബാൻ സർക്കാർ തയ്യാറാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാര്‍ച്ച് 22 ന് ഹൈസ്‌കൂള്‍ തുറക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്കും സ്‌കൂള്‍ പ്രവേശനം അനുവദിക്കാനാണ് താലിബാന്റെ തീരുമാനം.
Also Read:അനധികൃതമായി താമസിക്കുന്ന പ്രവാസികൾക്ക് നിയമപരമായ സ്റ്റാറ്റസിലേക്ക് മാറാം: ഇളവ് മാർച്ച് 31 വരെ
അഫ്ഗാനിൽ താലിബാൻ ഭരണം നിലവിൽ വന്നാൽ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം അനുവദിക്കുമോയെന്ന ചോദ്യം അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് താലിബാന്റെ നിര്‍ണായക നീക്കം. താലിബാന്റെ നിയമങ്ങളും മറ്റും സ്ത്രീകളുടെ വിദ്യാഭ്യാസം ഒരു തരി പോലും അനുവദിക്കുന്നതായിരുന്നില്ല. എന്തിന് സ്ത്രീകൾക്ക് ജോലി ചെയ്യാൻ പോലുമുള്ള അവകാശം താലിബാൻ നൽകില്ലായിരുന്നു.
താലിബാന്‍ അധികാരമേറ്റതോടെ അഫ്ഗാനിൽ സ്ത്രീകള്‍ക്ക് പല കാര്യങ്ങളിലും വിലക്ക് നേരിട്ടിരുന്നു. ഇപ്പോഴും ജോലി ചെയ്യാൻ കഴിയാത്ത അനേകം സ്ത്രീകൾ ഇവിടെയുണ്ട്. അതേസമയം, ഹൈസ്കൂൾ അനുവദിച്ചെങ്കിലും പെണ്‍കുട്ടികളെ വനിതാ അധ്യാപകര്‍ തന്നെ പഠിപ്പിക്കണമെന്ന് താലിബാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Post Your Comments