മസ്‌കത്ത്: ഒമാൻ, യുഎഇ എന്നീ രാജ്യങ്ങളെ കരയിലൂടെ ബന്ധിപ്പിക്കുന്ന പുതിയ അതിർത്തി കവാടം ഹത്തയിൽ പ്രവർത്തനമാരംഭിച്ചു. റോയൽ ഒമാൻ പോലീസാണ് ഇക്കാര്യം അറിയിച്ചത്.
ഇരു രാജ്യങ്ങൾക്കിടയിലും സഞ്ചരിക്കുന്നവർക്ക് കൂടുതൽ മികച്ച സേവനങ്ങൾ നൽകുന്നതിനായാണ് പുതിയ അതിർത്തി കവാടം പ്രവർത്തനം ആരംഭിച്ചതെന്ന് അധികൃതർ അറിയിച്ചു. യാത്രാ സേവനങ്ങൾ സുഗമമാക്കുന്നതിനൊപ്പം, അതിർത്തികൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനും പുതിയ സേവനത്തിലൂടെ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
Post Your Comments