ബീജിങ്: റഷ്യ- ഉക്രൈന്‍ സംഘര്‍ഷ വിഷയം ഏഷ്യാ- പസഫിക് മേഖലക്ക് നേരെയുള്ള കണ്ണാടിയാണെന്ന് ചൈനയുടെ വിദേശകാര്യ സഹമന്ത്രി.‘ക്വാഡ്’ അടക്കമുള്ള സെക്യൂരിറ്റി ഡയലോഗുകളെ, റഫര്‍ ചെയ്തുകൊണ്ടായിരുന്നു ചൈനീസ് പ്രതിനിധിയുടെ പ്രതികരണം. യൂറോപ്പില്‍ നാറ്റോ അവരുടെ സ്വാധീനം വ്യാപിപ്പിക്കുമ്പോള്‍, ഇന്തോ- പസഫിക് മേഖലയില്‍ (ചൈന ഈ പ്രദേശത്തെ വിളിക്കുന്നത് ഏഷ്യാ- പസഫിക് എന്നാണ്) ചെറിയ ബ്ലോക്കുകളാണ് ക്രിയേറ്റ് ചെയ്യപ്പെടുന്നത്, എന്നായിരുന്നു ലെ യുചെങിന്റെ പ്രതികരണം.
‘ഏഷ്യാ- പസഫിക് മേഖലയിലെ സാഹചര്യത്തെക്കുറിച്ച് നിരീക്ഷിക്കാനുള്ള ഒരു കണ്ണാടി ഉക്രൈന്‍ പ്രശ്‌നം നമുക്ക് തരുന്നുണ്ട്. ഏഷ്യാ- പസഫിക് മേഖലയില്‍ ഇങ്ങനെയൊരു പ്രശ്‌നം സംഭവിച്ചേക്കാവുന്നതിനെ എങ്ങനെ തടയുമെന്നാണ് ചോദിക്കുന്നത്’- ലെ യുചെങ് പറഞ്ഞു.
Read Also: സംസ്ഥാനത്ത് വര്‍ഗീയ കലാപങ്ങളുണ്ടായാല്‍ നേരിടും: ബറ്റാലിയന്മാരെ ഇറക്കി പിണറായി സർക്കാർ
‘രണ്ട് ഓപ്പോസിറ്റ് ചോയിസുകളാണ് ഏഷ്യാ- പസഫിക്ക് മേഖല ഇന്ന് അഭിമുഖീകരിക്കുന്നത്. വിജയകരമായ സഹകരണത്തിന് വേണ്ടി, തുറന്ന, ഒരു കുടുംബ സാഹചര്യം സൃഷ്ടിക്കണോ അതോ ശീതയുദ്ധത്തിന്റെ ചിന്താഗതിയെ അടിസ്ഥാനമാക്കി ചെറിയ ബ്ലോക്കുകളായി തിരിക്കണോ’- യുചെങ് വ്യക്തമാക്കി.
Post Your Comments