IdukkiLatest NewsKeralaNattuvarthaNews

ഡാ​മി​ൽ പിതാവിനൊപ്പം കാണാതായ പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​വും ക​ണ്ടെ​ത്തി

കോ​ട്ട​യം പാ​മ്പാ​ടി സ്വ​ദേ​ശി​ക​ളാ​യ ബി​നീ​ഷ് (45), മ​ക​ൾ പാ​ർ​വ​തി (19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

ഇ​ടു​ക്കി: ക​ല്ലാ​ർ​കു​ട്ടി ഡാ​മി​ൽ പിതാവിനൊപ്പം കാ​ണാ​താ​യ മ​ക​ളു​ടെ​ മൃ​ത​ദേ​ഹവും ക​ണ്ടെ​ത്തി. കോ​ട്ട​യം പാ​മ്പാ​ടി സ്വ​ദേ​ശി​ക​ളാ​യ ബി​നീ​ഷ് (45), മ​ക​ൾ പാ​ർ​വ​തി (19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​രു​വ​രും ഡാ​മി​ൽ ചാ​ടി ആത്മഹത്യ ചെയ്തതെന്നാണ് നി​ഗമനം. മൃ​ത​ദേ​ഹ​ങ്ങ​ൾ പോസ്റ്റ്മോർട്ടത്തിനായി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11.30 ഓ​ടെ​യാ​ണ് ഇ​രു​വ​രെ​യും പാ​മ്പാ​ടി​യി​ൽ നി​ന്നും കാ​ണാ​താ​യ​ത്. പി​ന്നീ​ട് വീ​ട്ടു​കാ​ർ പ​ല സ്ഥ​ല​ങ്ങ​ളി​ലും തെ​ര​ഞ്ഞെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. വൈ​കി​ട്ടോ​ടെ പോ​ലീ​സ് പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു.

Read Also : വിസാ കാലാവധി കഴിഞ്ഞവരിൽ നിന്നു സെപ്റ്റംബർ 1 വരെ പിഴ ഈടാക്കില്ല: അറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം

പൊ​ലീ​സ് ബി​നീ​ഷി​ന്‍റെ മൊ​ബൈ​ൽ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ടി​മാ​ലി പ​രി​സ​ര​ത്ത് ഇ​വ​ർ എ​ത്തി​യെ​ന്ന് മ​ന​സി​ലാ​യി. തു​ട​ർ​ന്ന്, അ​ടി​മാ​ലി പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ രാ​ത്രി എ​ട്ടോ​ടെ ക​ല്ലാ​ർ​കൂ​ട്ടി പാ​ല​ത്തി​ന​ടു​ത്ത് ബൈ​ക്ക് ക​ണ്ടെ​ത്തുകയായിരുന്നു.

പി​ന്നീ​ട് ഇ​ന്ന് രാ​വി​ലെ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ്കൂ​ബാ ടീ​മും പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ക​ല്ലാ​ർ​കു​ട്ടി ഡാ​മി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇരുവരുടെയും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button