Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaNattuvarthaLatest NewsNews

ബിജെപിയും കോൺഗ്രസും നടത്തുന്ന സമരാഭാസങ്ങള്‍ ഗെയില്‍ സമരം പോലെ കെട്ടടങ്ങും: എം സ്വരാജ്

കേരളത്തില്‍ കമ്യൂണിസ്റ്റ് തുടര്‍ ഭരണം തുടരുമെന്ന ഭീതിയാണ് കോണ്‍ഗ്രസ് ബിജെപി സഖ്യത്തിന്

തിരുവനന്തപുരം: കെ റെയിൽ സമരത്തിൽ പ്രതികരണവുമായി സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ് രംഗത്ത്. കേരളത്തിന്റെ വികസനത്തില്‍ വന്‍ കുതിച്ചു ചാട്ടത്തിനിടയാക്കുന്ന കെ റെയില്‍ പദ്ധതിക്കെതിരെ കോണ്‍ഗ്രസും ബിജെപിയും നടത്തുന്ന സമരാഭാസങ്ങള്‍ ഗെയില്‍ പദ്ധതിക്കെതിരെ നടത്തിയ സമരം പോലെ താനെ കെട്ടടങ്ങുമെന്ന് സ്വരാജ് പറഞ്ഞു. 25 വര്‍ഷം മുന്നില്‍ കണ്ടുള്ള വികസന പദ്ധതികളാണ് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതെന്നും കേരളത്തില്‍ കമ്യൂണിസ്റ്റ് തുടര്‍ ഭരണത്തിനിടയാക്കുമെന്ന ഭീതിയാണ് കോണ്‍ഗ്രസ് ബിജെപി സംഘങ്ങൾക്കെന്നും അദ്ദേഹം പറഞ്ഞു.

Also Read:പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ പേരില്‍ ചട്ടുകം പഴുപ്പിച്ച്‌ പൊള്ളിച്ചു: 22കാരി നേരിട്ടത് ക്രൂരപീഡനം

‘കോണ്‍ഗ്രസുകാര്‍ പിഴുതെറിയുന്ന ഓരോ കല്ലിനും അവര്‍ പിഴയിടുമെന്നല്ലാതെ പദ്ധതി തടസപ്പെടുത്താന്‍ കഴിയില്ല. വലിയ നുണപ്രചാരണങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ സഹായത്തോടെ കോണ്‍ഗ്രസും ബിജെപിയും നടത്തുന്നത്. ഗെയില്‍ പദ്ധതി വന്നപ്പോള്‍ റോഡില്‍ നിസ്കാരം വരെ നടന്ന നാടാണിത്. അതു കൊണ്ട് തന്നെ യുക്തിസഹമായ തടസവാദങ്ങള്‍ പോലും പറയാനാവാതെ നടത്തുന്ന കെ റെയില്‍ വിരുദ്ധ സമരാഭാസങ്ങള്‍ ജനങ്ങള്‍ തന്നെ അനുഭവങ്ങളില്‍ നിന്ന് തള്ളിക്കളയും’, സ്വരാജ് പ്രതികരിച്ചു.

’25 വര്‍ഷം മുന്നില്‍ കണ്ടുള്ള വികസന പദ്ധതികളാണ് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. ഇതെല്ലാം കേരളത്തില്‍ കമ്യൂണിസ്റ്റ് തുടര്‍ ഭരണത്തിനിടയാക്കുമെന്ന ഭീതിയാണ് കോണ്‍ഗ്രസ് ബിജെപി സംഘങ്ങളെ എതിര്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. സ്ഥലം വിട്ടുകൊടുക്കുന്നവര്‍ പണം ബാങ്കില്‍ വന്ന ശേഷം കൊടുത്താല്‍ മതിയെന്ന നിലയില്‍ നടപ്പാക്കുന്ന പദ്ധതിക്കെതിരെ നടക്കുന്ന നുണപ്രചരണങ്ങള്‍ തന്നെ അസത്യമാണെന്ന് ജനങ്ങള്‍ വിലയിരുത്തും’, അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button