കോഴിക്കോട്: കെ റെയില്‍ സമരത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളാണെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനക്ക് മറുപടിയുമായി മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ് എംഎല്‍എ രംഗത്ത്. ജനകീയ സമരങ്ങള്‍ നടക്കുമ്പോഴെല്ലാം അതിനെ അടിച്ചമര്‍ത്താനായി ഇടത് സര്‍ക്കാര്‍ പ്രയോഗിക്കുന്ന വാക്കാണ് തീവ്രവാദമെന്ന് കെപിഎ മജീദ് ആരോപിച്ചു.
സമരം ചെയ്യുന്ന സാധാരണക്കാരെ തീവ്രവാദികളായി ചിത്രീകരിക്കാനാണ് മന്ത്രി സജി ചെറിയാന്റെ ശ്രമമെന്നും ജനകീയ സമരങ്ങള്‍ നടക്കുമ്പോഴെല്ലാം അതിനെ അടിച്ചമര്‍ത്താനായി ഇടത് സര്‍ക്കാര്‍ പ്രയോഗിക്കുന്ന വാക്കാണിതെന്നും അദ്ദേഹം പറഞ്ഞു. സമരം ചെയ്യുന്നവരൊക്കെ തീവ്രവാദികളാണെങ്കില്‍ കേരളത്തില്‍ വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം ചെങ്കൊടി പിടിച്ചിറങ്ങുന്ന സഖാക്കളെ എന്തു പേരിട്ടു വിളിക്കുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
കെപിഎ മജീദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
കേരളം ഭരിക്കുന്നത് കെ റെയിൽ ഉദ്യോഗസ്ഥരാണോ?
ആഭ്യന്തര വകുപ്പും റവന്യൂ വകുപ്പുമൊക്കെ കെ റെയിൽ ഉദ്യോഗസ്ഥർക്ക് തീറെഴുതിക്കൊടുത്ത പോലെയാണ് ഇപ്പോഴത്തെ കാര്യങ്ങൾ. എതിർപ്പുകളെയെല്ലാം അവഗണിച്ച് കല്ലിടലുമായി മുന്നോട്ട് പോകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കെ റെയിൽ പരിസരത്ത് ബഫർ സോൺ ഉണ്ടാകില്ലെന്ന് മന്ത്രി നുണ പറയുമ്പോൾ 10 മീറ്റർ വരെ ബഫർ സോൺ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ബഫർ സോണിന്റെ അഞ്ച് മീറ്റർ വരെ ഒരു നിർമ്മാണ പ്രവർത്തനവും അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
ആരെയാണ് സർക്കാർ കബളിപ്പിക്കുന്നത്? പാവപ്പെട്ട ജനത്തെ പറ്റിക്കുന്നത് ഇനിയെങ്കിലും മതിയാക്കിക്കൂടേ?
സമരം ചെയ്യുന്ന സാധാരണക്കാരെ തീവ്രവാദികളായി ചിത്രീകരിക്കാനാണ് ഇപ്പോൾ മന്ത്രി സജി ചെറിയാന്റെ ശ്രമം. ജനകീയ സമരങ്ങൾ നടക്കുമ്പോഴെല്ലാം അതിനെ അടിച്ചമർത്താനായി ഇടത് സർക്കാർ പ്രയോഗിക്കുന്ന വാക്കാണിത്. സമരം ചെയ്യുന്നവരൊക്കെ തീവ്രവാദികളാണെങ്കിൽ കേരളത്തിൽ വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം ചെങ്കൊടി പിടിച്ചിറങ്ങുന്ന സഖാക്കളെ എന്തു പേരിട്ടു വിളിക്കും?
Post Your Comments