ബെംഗളൂരു: ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധിച്ച് പരീക്ഷ എഴുതാതിരുന്ന വിദ്യാര്‍ത്ഥികളെ റീ-എക്‌സാം എഴുതാന്‍ അനുവദിക്കില്ലെന്ന തീരുമാനവുമായി കര്‍ണാടക സര്‍ക്കാര്‍. പിയുസി രണ്ടാം പ്രാക്ടിക്കല്‍ പരീക്ഷകള്‍ ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ വീണ്ടും പരീക്ഷയ്ക്ക് ഇരിക്കാന്‍ അനുവദിക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം.
2022 ലെ സെക്കെന്റ് പിയുസി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടത്താന്‍ കര്‍ണാടക സർക്കാർ നിശ്ചയിച്ചിരുന്നു. എന്നാൽ, ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ചില വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയില്ല. ഈ വിദ്യാര്‍ത്ഥികളെ വീണ്ടും പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്നാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.
കെ റെയിൽ കല്ലുകൾ ഇനിയും പിഴുതെറിയും, ഞങ്ങളെ നേരിടാൻ നോക്കിയാൽ വിശ്വരൂപം കാണും: വി.വി രാജേഷ്
പ്രതിഷേധത്തിന്റെ ഭാഗമായി പരീക്ഷ എഴുതാതിരുന്ന വിദ്യാർത്ഥികൾക്കായി ഉദ്യോഗസ്ഥർ മറ്റ് മാർഗ്ഗങ്ങൾ പരിഗണിക്കുന്ന സമയത്താണ് ‘പുനഃപരീക്ഷ വേണ്ട’ എന്ന സർക്കാർ പ്രഖ്യാപനം വന്നത്. പരീക്ഷ എഴുതാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആബ്‌സെന്റ് മാര്‍ക്ക് ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചു.
Post Your Comments