Latest NewsInternational

യുദ്ധത്തിനിടെ കോടികളുമായി കടക്കാൻ ശ്രമിച്ച മുന്‍ യുക്രേനിയന്‍ എം.പിയുടെ ഭാര്യയെ പിടികൂടി

കീവ്: യുദ്ധം ആരംഭിച്ചിട്ട് 26 ദിവസം കഴിഞ്ഞിട്ടും ആക്രമണം തുടർന്ന് റഷ്യ. യുക്രൈനിൽ നിന്ന് പലരും പ്രാണരക്ഷാർത്ഥം പലായനം ചെയ്യുകയും ചെയ്തു. ഇതിനിടെ, യുക്രേനിയന്‍ മുന്‍ പാര്‍ലമെന്‍റ് അംഗം കൊട്‌വിറ്റ്‌സ്കിയുടെ ഭാര്യ 28 മില്യണ്‍ ഡോളറും 1.3 മില്യണ്‍ യൂറോയുമായി രാജ്യം വിടാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്.

പണം സ്യൂട്ട് കേസുകളിലാക്കിയാണ് യുവതി നാടുവിടാനൊരുങ്ങിയത്. സകര്‍പാട്ടിയ പ്രവിശ്യ വഴി ഹംഗറിയിലേക്ക് കടക്കുന്നതിനിടെ അതിര്‍ത്തിയില്‍ വച്ച്‌ സുരക്ഷാ ജീവനക്കാര്‍ അവരെ പിടികൂടുകയായിരുന്നുവെന്ന് നെക്സറ്റ് മീഡിയ ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതിനിടെ, യുദ്ധത്തിന് മുന്നറിയിപ്പുമായി സെലന്‍സ്കി രംഗത്തെത്തി. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ മൂന്നാം ലോക മഹായുദ്ധത്തിലേക്ക് പോകുമെന്നും യുക്രൈനിലെ ജനങ്ങള്‍ മരിക്കണമെന്നാണ് റഷ്യ ആഗ്രഹിക്കുന്നതെന്നും യുക്രൈന്‍ പ്രസിഡന്‍റ് വോളോഡിമിര്‍ സെലന്‍സ്കി പറഞ്ഞു. യുക്രൈനിലെ റഷ്യന്‍ അനുകൂല രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനവും സെലന്‍സ്കി മരവിപ്പിച്ചു. 11 രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button