ദുബായ്: യാത്രക്കാരുടെ ബാഗിൽ നിന്നു മൊബൈൽ ഫോണുകൾ മോഷ്ടിച്ചു വിറ്റ ദുബായ് വിമാനത്താവള ജീവനക്കാരന് 3 മാസം തടവു ശിക്ഷ വിധിച്ച് ദുബായ് കോടതി. 28,000 ദിർഹം പിഴയും ഇയാൾക്ക് ശിക്ഷ വിധിച്ചിട്ടുണ്ട്. തടവുശിക്ഷയ്ക്ക് ശേഷം ഇയാളെ നാടുകടത്താൻ ദുബായ് ക്രിമിനൽ കോടതി ഉത്തരവിടുകയും ചെയ്തു. യാത്രക്കാരുടെ ബാഗിൽ നിന്നും മോഷ്ടിച്ച വസ്തുക്കൾ വിറ്റ് ആഢംബര ജീവിതം നയിക്കുകയായിരുന്നു ഇയാൾ.
2021 മാർച്ചിൽ ഏഷ്യക്കാരനായ ഒരു യാത്രക്കാരൻ തന്റെ നാട്ടിലെത്തിയപ്പോൾ സ്യൂട്ട്‌കേസിൽ നിന്ന് ആറു മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടതിനെ തുടർന്നു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നിരീക്ഷണ ക്യാമറകൾ പരിശോധിച്ചാണ് കേസിലെ പ്രതികളെ കണ്ടെത്തിയത്.
ചോദ്യം ചെയ്യലിൽ, താൻ മൊബൈൽ ഫോണുകൾ മോഷ്ടിച്ചതായും അവയിൽ അഞ്ചെണ്ണം യൂസ്ഡ് മൊബൈൽ ഫോൺ വിൽക്കുന്ന കടയിൽ 10,000 ദിർഹത്തിന് വിറ്റതായും പ്രതി പോലീസിനോട് വെളിപ്പെടുത്തി. 5,000 ദിർഹം വിലയുള്ള സൺഗ്ലാസ്, ക്യാമറ, മൊബൈൽ ഫോൺ, വയർലെസ് ഹെഡ്സെറ്റ്, മറ്റ് സാധനങ്ങൾ എന്നിവ വാങ്ങാൻ ഈ തുക ഉപയോഗിച്ചതായും ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
Post Your Comments