Latest NewsNewsIndiaCrime

പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ പേരില്‍ ചട്ടുകം പഴുപ്പിച്ച്‌ പൊള്ളിച്ചു: 22കാരി നേരിട്ടത് ക്രൂരപീഡനം

മൂന്ന് വര്‍ഷം മുന്‍പായിരുന്നു യുവതിയുടെ കല്യാണം.

ഭോപ്പാല്‍: പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ 22കാരിക്ക് നേരെ ഭര്‍തൃവീട്ടുകാരുടെ ക്രൂരപീഡനം. മുറിയില്‍ അടച്ചിടുകയും ചട്ടുകം പഴുപ്പിച്ച്‌ കാലില്‍ വച്ച്‌ പൊള്ളിക്കുകയും ചെയ്തതായി യുവതിയുടെ പരാതി.

മധ്യപ്രദേശിലെ ഇന്‍ഡോര്‍ ദേവാസിലാണ് സംഭവം. സഹോദരനാണ് യുവതിയുടെ ദുരവസ്ഥ പുറത്തറിയാൻ ഇടയാക്കിയത്. യുവതിയെ കാണാന്‍ സഹോദരന്‍ വീട്ടിലെത്തിയപ്പോൾ തന്റെ ദുരവസ്ഥ യുവതി അറിയിക്കുകയായിരുന്നു. സഹോദരന്റെ നിർദ്ദേശ പ്രകാരമാണ് ഭര്‍ത്താവിനും മറ്റു ബന്ധുക്കള്‍ക്കുമെതിരെ യുവതി പൊലീസില്‍ പരാതി നല്‍കിയത്.

read also: വിഷമമൊക്കെ സ്വാഭാവികം, നാലിരട്ടി നഷ്ടപരിഹാരം നൽകുന്നുണ്ടല്ലോ,കുഞ്ഞുങ്ങളുടെ നാളേയ്ക്ക് വേണ്ടിയാണിത്: മുഖ്യമന്ത്രി

മൂന്ന് വര്‍ഷം മുന്‍പായിരുന്നു യുവതിയുടെ കല്യാണം. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇതിന് പിന്നാലെ ഒരു ദയയുമില്ലാതെ ഭർത്താവും കുടുംബവും തന്നെ തല്ലാറുണ്ടെന്നും മുറിയില്‍ അടച്ചിടുകയും ചട്ടുകം പഴുപ്പിച്ച്‌ കാലില്‍ വെച്ച്‌ പൊള്ളിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button