നോയിഡ: ഞായറാഴ്ച വൈകുന്നേരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്കകം ലക്ഷക്കണക്കിന് ആളുകൾ കണ്ട വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 19 കാരനായ യുവാവ് അർദ്ധരാത്രി നോയിഡ റോഡിലൂടെ കുതിക്കുന്ന വീഡിയോ ആണ് ഇത്. വിയർപ്പിൽ കുതിർന്നെങ്കിലും ഓട്ടക്കാരൻ, തന്റെ വീട്ടിലേക്ക് ഒരു ലിഫ്റ്റ് നൽകാനുള്ള ചലച്ചിത്ര നിർമ്മാതാവും എഴുത്തുകാരനുമായ വിനോദ് കാപ്രിയുടെ ഓഫറുകൾ ആവർത്തിച്ച് നിരസിക്കുന്നതും വീഡിയോയിൽ കാണാം.
‘തനിത്തങ്കം’ എന്ന് വിശേഷിപ്പിച്ച വീഡിയോയിൽ ലിഫ്റ്റ് മാന്യമായി നിരസിക്കാനുള്ള ആൺകുട്ടിയുടെ കാരണങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ചലച്ചിത്ര നിർമ്മാതാവ്, ഈ 19 കാരനായ പ്രദീപ് മെഹ്‌റയുമായുള്ള ആശയവിനിമയം പ്രചോദനാത്മകമായ ഒന്നാണെന്നും വീഡിയോയിൽ രേഖപ്പെടുത്തുന്നു, കാരണം മിസ്റ്റർ കാപ്രിയെ കുറിച്ച് അദ്ദേഹം വെളിപ്പെടുത്തുന്ന ഓരോ പുതിയ വിവരങ്ങളും വ്യൂവേഴ്‌സിനെ ആകർഷിക്കാൻ കഴിയുന്നതാണ്. അർദ്ധരാത്രിയിൽ 10 കിലോമീറ്റർ ഓടാൻ തീരുമാനിച്ചതിന്റെ കാരണം കേട്ടാണ് കാഴ്ചക്കാർ അമ്പരന്നത്.
മക്‌ഡൊണാൾഡിലെ തന്റെ ഷിഫ്റ്റ് ജോലി കഴിഞ്ഞ്, വീട്ടിലേക്ക് ഓടുകയാണെന്ന് പറയുന്ന യുവാവിനൊപ്പം തന്റെ കാറിൽ യാത്ര ചെയ്തു കാപ്രി ലിഫ്റ്റ് വാഗ്ദാനം ചെയ്തു. എന്നാൽ വീട്ടിലേക്ക് ഓടാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും ഇത് തന്റെ ഓട്ട പരിശീലനമാണെന്നും ആർമിയിൽ ചേരാനാണ് താൻ ഓട്ട പരിശീലനം നടത്തുന്നതെന്നും മെഹ്‌റ പറയുന്നു. ‘ഇപ്പോൾ കാറിൽ കയറൂ, എന്നിട്ട് രാവിലെ എഴുനേറ്റ് പരിശീലനം ചെയ്യൂ’ എന്ന് കാപ്രി പറഞ്ഞിട്ടും യുവാവ് അത് നിരസിച്ചു. ജോലിക്ക് മുമ്പ് ഭക്ഷണം പാകം ചെയ്യാൻ ദിവസവും രാവിലെ 8 മണിക്ക് എഴുന്നേൽക്കേണ്ടതിനാൽ തനിക്ക് രാവിലെ ഓട്ടപരിശീലനത്തിന് സമയമില്ലെന്ന് മെഹ്‌റ, കാപ്രിയേ അറിയിക്കുന്നു.
ഉത്തരാഖണ്ഡിൽ നിന്നുള്ള മെഹ്‌റ, നോയിഡയിലെ സെക്ടർ 16 ലെ ജോലിയ്ക്ക് ശേഷം തന്റെ സഹോദരനൊപ്പം താമസിക്കുന്ന ബറോലയിലെ വീട്ടിലേക്ക് ദിവസേന 10 കിലോമീറ്റർ ഓടിയാണ് തന്റെ പരിശീലനം പൂർത്തിയാക്കുന്നത്. അവന്റെ മാതാപിതാക്കൾ എവിടെയാണെന്ന് ചോദിച്ചപ്പോൾ, സുഖമില്ലാത്ത അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കുട്ടി കാപ്രിയോട് പറയുന്നു. ഞാൻ എടുക്കുന്ന ഈ വീഡിയോ വൈറലാകാൻ പോകുകയാണെന്ന് കാപ്രി മെഹ്റയോട് പറഞ്ഞപ്പോൾ ‘എന്നെ ആര് തിരിച്ചറിയാനാണ്’ എന്ന് പറഞ്ഞു യുവാവ് ചിരിക്കുന്നുണ്ട്. എങ്കിൽ, വീട്ടിൽ പോയി പാചകം ചെയ്തു കഴിക്കണ്ട, എന്നോടൊപ്പം ഭക്ഷണം കഴിക്കൂ എന്ന് കാപ്രി പറയുന്നുണ്ട്.
അപ്പോൾ, ‘എന്റെ ചേട്ടൻ പട്ടിണികിടക്കേണ്ടതായി വരും’ എന്ന് യുവാവ് ചിരിച്ചു കൊണ്ട് പറയുന്നു. അവസാന ശ്രമമെന്ന നിലയിൽ കാപ്രി ഒന്നുകൂടി യുവാവിന് ലിഫ്റ്റ് നൽകാൻ ശ്രമിച്ചെങ്കിലും സ്നേഹപൂർവ്വം അവനത് നിരസിച്ചു. ഈ വീഡിയോയ്ക്ക് അഞ്ച് മണിക്കൂറിനുള്ളിൽ, 1.8 ദശലക്ഷത്തിലധികം വ്യൂസ് ലഭിക്കുകയും 100,000 ലൈക്കുകൾ മറികടക്കുകയും ട്വിറ്ററിൽ ട്രെൻഡിംഗ് ആകുകയും ചെയ്തു, പ്രദീപ് മെഹ്‌റയുടെ അചഞ്ചലമായ ദൃഢനിശ്ചയത്തെയും, സംശയാതീതമായ പ്രതികൂല സാഹചര്യങ്ങളോടുള്ള മനോഭാവത്തെയും ബഹുമാനിച്ചു കൊണ്ടാണ് നൂറുകണക്കിന് കമന്റുകൾ വരുന്നത്.
This is PURE GOLD❤️❤️
नोएडा की सड़क पर कल रात 12 बजे मुझे ये लड़का कंधे पर बैग टांगें बहुत तेज़ दौड़ता नज़र आया
मैंने सोचा
किसी परेशानी में होगा , लिफ़्ट देनी चाहिएबार बार लिफ़्ट का ऑफ़र किया पर इसने मना कर दिया
वजह सुनेंगे तो आपको इस बच्चे से प्यार हो जाएगा ❤️? pic.twitter.com/kjBcLS5CQu
— Vinod Kapri (@vinodkapri) March 20, 2022
Post Your Comments