Latest NewsCinemaBollywoodNewsIndiaEntertainment

ഇത് ചരിത്രം: 8 ദിവസം കൊണ്ട് ആമിർ ഖാന്റെ ‘ദംഗലി’നെ പിന്നിലാക്കി ‘കശ്മീർ ഫയൽസ്’, ഇതുവരെ നേടിയത്

കൊൽക്കത്ത: സൂപ്പർതാരങ്ങൾ ഒന്നുമില്ലാതെ ഒരു കൊച്ചു ചിത്രം ചരിത്രം സൃഷ്ടിക്കുകയാണ്. ബോക്സ് ഓഫീസിൽ റെക്കോര്‍ഡ് കുതിപ്പുമായി മുന്നേറുകയാണ് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ‘ദി കശ്മീര്‍ ഫയല്‍സ്’. ഈ മാസം 11ന് തിയറ്ററുകളിലെത്തിയ ചിത്രം 8 ദിവസം കൊണ്ട് ആമിർ ഖാൻ ചിത്രം ‘ദംഗലി’ന്റെ റെക്കോർഡ് തകർത്തിരിക്കുകയാണ്. ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നാണ് ദംഗൽ. ഇതിനെയാണ് ചിത്രം തകർത്തിരിക്കുന്നത്.

Also Read:ഐ.സിയുവിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവിന് കൂട്ടിരിക്കാനെത്തിയ 44 കാരി യുവാവിനൊപ്പം ഒളിച്ചോടി

ദംഗലിന്‍റെ എട്ടാം ദിന കളക്ഷന്‍ 18.59 കോടി ആയിരുന്നെങ്കില്‍ കശ്‍മീര്‍ ഫയല്‍സ് ഇതേ ദിനത്തില്‍ നേടിയിരിക്കുന്നത് 19.15 കോടിയാണ്. ബാഹുബലി 2 വിനേയും ഉടൻ തന്നെ മറികടക്കുമെന്നാണ് സൂചന. 19.75 കോടി ആയിരുന്നു ബാഹുബലി 2ന്‍റെ എട്ടാം ദിന കളക്ഷന്‍. ചിത്രം മികച്ച ഒരു തുക തന്നെ നേടുമെന്നാണ് സൂചന. ഒരാഴ്ചയ്ക്കുള്ളിൽ 100 ​​കോടി ക്ലബ്ബിൽ പ്രവേശിച്ചിരിക്കുകയാണ് ചിത്രം. ചിത്രത്തിന്റെ ആകെ കളക്ഷൻ 116.45 കോടിയാണ്. ഇന്ത്യൻ ചലച്ചിത്ര നിരൂപകനും ട്രേഡ് അനലിസ്റ്റുമായ തരൺ ആദർശ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിടുകയും ചെയ്തു. ഈ രീതിയിൽ തന്നെ മുന്നോട്ട് പോവുകയാണെങ്കിൽ ഉടൻ തന്നെ ചിത്രം 150 കോടി നേടുമെന്ന് അദ്ദേഹം പറയുന്നു.

1990-ലെ കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ ചുറ്റിപ്പറ്റിയുള്ള ‘ദി കശ്മീർ ഫയൽസ്’, അനുപം, പല്ലവി ജോഷി, മിഥുൻ ചക്രവർത്തി, ദർശൻ കുമാർ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ഉത്തർപ്രദേശ്, ത്രിപുര, ഗോവ, ഹരിയാന, ബിഹാർ, ഉത്തരാഖണ്ഡ് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ചിത്രത്തിന് നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ റിലീസ് രാജ്യമൊട്ടാകെ 630 തിയറ്ററുകളില്‍ മാത്രമായിരുന്നു. എന്നാല്‍, സിനിമ കാണാൻ ആള് കൂടിയതോടെ 2000 സ്ക്രീനുകളിലേക്ക് മൂന്ന് ദിവസം കൊണ്ട് സ്‌ക്രീനിംഗ് വർധിച്ചു. രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ തിയറ്റര്‍ കൗണ്ട് 4000 ആയി വര്‍ധിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button