ചെന്നൈ: ഹിജാബ് വിഷയത്തിൽ വിധി അനുകൂലമായില്ലെങ്കിൽ ജഡ്ജിമാരെ വധിക്കുമെന്ന് ആഹ്വാനം ചെയ്ത തമിഴ്‌നാട് തൗഹീദ് ജമാഅത്തിനെ നിരോധിക്കണമെന്ന ആവശ്യവുമായി അഭിഭാഷകൻ രംഗത്ത്. വധഭീഷണിയെ തുടർന്ന് സുപ്രീം കോടതി അഭിഭാഷകന്‍ ബി. രാമസ്വാമിയാണ് പോലീസില്‍ പരാതി നല്കിയിരിക്കുന്നത്.
Also Read:സന്തോഷ സൂചിക: 25 -ാം സ്ഥാനം കരസ്ഥമാക്കി സൗദി
വിധി അനുകൂലമല്ലെങ്കില്‍ സുപ്രീംകോടതി ജഡ്ജിമാരെ വധിക്കുമെന്നായിരുന്നു തമിഴ്‌നാട് തൗഹീദ് ജമാഅത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞത്. ഇത് കേട്ട് താൻ ഞെട്ടിപ്പോയെന്ന് രാമസ്വാമിയുടെ പരാതിയിൽ പറയുന്നു. തമിഴ്നാട്ടിലെ യുവാക്കള്‍ കൊലപ്പെടുത്താന്‍ തയ്യാറെടുത്തിരിക്കണമെന്നും വിഡിയോയിൽ ആഹ്വാനം ചെയ്യുന്നുണ്ട്.
അതേസമയം, ബീഹാറില്‍ ഒരു ജഡ്ജിയെ പ്രഭാത നടത്തത്തിനിടെ ഗുണ്ടകള്‍ കൊലപ്പെടുത്തിയ സംഭവം ഉദ്ധരിച്ചുകൊണ്ടാണ് തമിഴ്‌നാട് തൗഹീദ് ജമാഅത്തിന്റെ പ്രകോപനപരമായ ഈ ആഹ്വാനം അരങ്ങേറിയിരിക്കുന്നത്. തമിഴ്നാട്ടില്‍ ഇത്തരം സംഭവങ്ങള്‍ അനിയന്ത്രിതമാവുകയാണെന്നും, ഇത് മോശമായ പ്രവണത സൃഷ്ടിക്കുമെന്നും രാമസ്വാമി പറഞ്ഞു.
Post Your Comments