മോസ്‌കോ: യുക്രെയ്‌നുമായുള്ള യുദ്ധത്തിനു പിന്നാലെ, ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാമിനും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ റോസ്ഗ്രാമുമായി റഷ്യ രംഗത്ത് വന്നു. റഷ്യ തന്നെ വികസിപ്പിച്ചെടുത്ത പുതിയ ഫോട്ടോ ഷെയറിംഗ് ആപ്പില്‍ ഇന്‍സ്റ്റഗ്രാമിലില്ലാത്ത പല ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
Read Also : ‘ബാലരമ പുതിയ ലക്കം വായിച്ചു’: വിനു വി ജോണിന്റെ പരിഹാസത്തിന് മറുപടിയുമായി എഎ റഹീം
ക്രൗഡ് ഫണ്ടിംഗ്, പ്രത്യക കണ്ടന്റുകളിലേക്ക് പണമിടാനുള്ള സൗകര്യ തുടങ്ങിയ പല സൗകര്യങ്ങളും റോസ്ഗ്രാമില്‍ ഉണ്ട്. ഈ മാസം 28 മുതലാണ് റോസ്ഗ്രാം ആപ്പ് സ്റ്റോറുകളില്‍ ലഭ്യമാകുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഡിസൈനിലും പ്രവര്‍ത്തനത്തിലുമെല്ലാം ഇന്‍സ്റ്റഗ്രാമിന്റെ തനി പകര്‍പ്പ് തന്നെയാണ് റോസ്ഗ്രാമെന്നാണ് വിവരം. ആപ്പിലെ നിറങ്ങളുടെയും ലേഔട്ടിന്റെയും കാര്യത്തിലും വലിയ മാറ്റമില്ല.
ഇന്‍സ്റ്റഗ്രാമിന് ഏകദേശം 80 ദശലക്ഷത്തോളം ഉപഭോക്താക്കളാണ് റഷ്യയില്‍ മാത്രമുള്ളതെന്നാണ് വിവരം.
Post Your Comments