തിരുവനന്തപുരം: സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഏഷ്യാനെറ്റ് അവതാരകനായ വിനു വി ജോൺ ഉയര്‍ത്തിയ ‘ബാലരമ പുതിയ ലക്കം വായിച്ചു’ പരിഹാസങ്ങള്‍ക്ക് മറുപടിയുമായി എഎ റഹീം. അപശബ്ദങ്ങള്‍ എല്ലാക്കാലത്തും ഉണ്ടാകുമെന്നും അതൊന്നും തന്റെ അജന്‍ഡയില്‍ ഇല്ലെന്ന് റഹീം വ്യക്തമാക്കി.
അനുഭവങ്ങളിലൂടെ രൂപപ്പെടുകയും രാഷ്ട്രീയ പാകത ഉണ്ടാകുകയും ചെയ്യുമ്പോള്‍ എന്തുകൊണ്ട് ആക്രമിക്കപ്പെടുന്നുയെന്ന കാര്യം രാഷ്ട്രീയമായി ചിന്തിക്കുമെന്നും റഹീം പറഞ്ഞു. ഇങ്ങനെ ഒരു ആക്രമണം വന്നപ്പോള്‍ ഏശാത്ത വിധം മാറാന്‍ കഴിഞ്ഞുവെന്ന അഭിമാനബോധമാണ് തനിക്കുള്ളതെന്നും ‘ബാലരമ വായിച്ചു’ എന്ന പ്രയോഗം കേട്ടപ്പോള്‍ വിഷമം തോന്നിയോ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായി റഹീം പറഞ്ഞു.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ഇനി നേരിട്ട് ദര്‍ശനം
‘അപശബ്ദങ്ങളെ മറന്ന് രാജ്യത്തിന്റെ അപകടങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാം എന്നാണ് എന്റെ വിചാരം. അപശബ്ദങ്ങള്‍ എല്ലാക്കാലത്തും ഉണ്ടാകും. നേരത്തേ ഇങ്ങനെ എന്തെങ്കിലുമെല്ലാം കേട്ടാല്‍ അതു ബാധിക്കുമായിരുന്നു. പിന്നീട് അനുഭവങ്ങളിലൂടെ രൂപപ്പെടുകയും രാഷ്ട്രീയ പാകത ഉണ്ടാകുകയും ചെയ്യുമ്പോള്‍ എന്തുകൊണ്ട് ആക്രമിക്കപ്പെടുന്നു എന്ന കാര്യം കൂടി രാഷ്ട്രീയമായി ചിന്തിക്കും. ഇങ്ങനെ ഒരു ആക്രമണം വന്നപ്പോള്‍ തെല്ലും ഏശാത്ത വിധം മാറാന്‍ കഴിഞ്ഞുവെന്ന അഭിമാനബോധമാണ് ഇപ്പോള്‍ ഉള്ളത്. സമൂഹമാകെ കള്ളനായി ഒരു ഓമനക്കുട്ടനെ ചിത്രീകരിച്ചപ്പോള്‍ അദ്ദേഹം പിടിച്ചുനിന്നു തിരിച്ചടിക്കുകയല്ലേ ചെയ്തത്. അതെല്ലാം നമ്മളെ സ്വാധീനിക്കും. എന്നെ ആരെങ്കിലും അപഹസിച്ചോ എന്നൊന്നും ഇപ്പോള്‍ ആലോചിക്കുന്നില്ല’. റഹീം വ്യക്തമാക്കി.
Post Your Comments