ദോഹ: ലൈസൻസ് ഇല്ലാതെ വിദേശ തൊഴിലാളികളെ നിയമിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് മുന്നറിയിപ്പുമായി ഖത്തർ. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. മറ്റുള്ള സ്ഥാപനങ്ങളിൽ നിന്ന് പണം ഈടാക്കിക്കൊണ്ട് ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്ന ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾക്കും, വ്യക്തികൾക്കും നിയമ നടപടികൾ നേരിടേണ്ടിവരുമെന്ന് ഖത്തർ അറിയിച്ചു.
വിദേശത്ത് നിന്നുള്ള തൊഴിലാളികളെ ജോലികളിൽ നിയമിക്കുന്നതിന് സഹായിക്കുന്ന പ്രവർത്തനങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവർക്ക് മന്ത്രാലയത്തിൽ നിന്നുള്ള അംഗീകൃത ലൈസൻസ് നിർബന്ധമാണ്. വിദേശ തൊഴിലാളികളെ ലഭിക്കുന്നതിനായി ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ഥാപനങ്ങളെ സമീപിക്കുന്നവർ, സ്ഥാപനങ്ങൾക്ക് ഇത്തരം ലൈസൻസ് ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.
Read Also: സംസ്ഥാന സർക്കാരിന്റെ പൊതുപരിപാടികളിൽ പ്രിവിലേജുകളില്ലാത്ത ഇരകളെയും പരിഗണിക്കണം: ശ്രീജിത്ത് പെരുമന
Post Your Comments