തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പൊതുപരിപാടികളിൽ പ്രിവിലേജുകളില്ലാത്ത ഇരകളെയും പരിഗണിക്കണമെന്ന് നിർദ്ദേശിച്ച് അഡ്വ. ശ്രീജിത്ത് പെരുമന. സെലിബ്രറ്റികൾ ‘അതിജീവിതകളും’, ദരിദ്രവാസികൾ ‘പിഴക്കപ്പെട്ടവളുമാകുന്ന’ രാഷ്ട്രീയം അപരിഷ്കൃതമാണെന്നും പ്രകൃതിവിരുദ്ധമാണെന്നും നടി ഭാവനയുടെ അന്താരാഷ്ട്ര ചലചിത്ര മേള സന്ദർശനത്തിൽ പ്രതികരിച്ചെഴുതിയ ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം പരാമർശിക്കുന്നു.
Also Read:ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി: സഹലിന് പിന്നാലെ സൂപ്പർ താരവും കളിക്കില്ല
‘പോൺ നടിയായ സണ്ണിലിയോണിന് വേണ്ടി ആരാധന നടത്തുന്നവരും, സർക്കാർ ഗസ്റ്റ് ഹൌസിലേക്ക് പരവതാനി വിരിക്കുന്നവരും അവരെ ഒരുനോക്കു കാണാൻ, നാടും നഗരവും സ്തംഭിപ്പിക്കുന്നവരുമായ അതേ മലയാളികളാണ് ബലാത്സംഗത്തിനിരയായ നമ്മുടെ സഹജീവികളായ പെൺകുട്ടികളെ പിഴച്ചവൾ എന്ന്, മുദ്രകുത്തി സാമൂഹിക ജീവിതങ്ങളിൽ ഒറ്റപ്പെടുത്തുന്നതെന്നത് കാണുമ്പോൾ പക്കാ അശ്ലീലം എന്ന് പറയേണ്ടിവരും’, ശ്രീജിത്ത് പെരുമന പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
സംസ്ഥാന സർക്കാരിന്റെ പൊതുപരിപാടികളിൽ പ്രിവിലേജുകളില്ലാത്ത ഇരകളെയും പരിഗണിക്കണം, സെലിബ്രറ്റികൾ ‘അതിജീവിതകളും’, ദരിദ്രവാസികൾ ‘പിഴക്കപ്പെട്ടവളുമാകുന്ന’, രാഷ്ട്രീയം അപരിഷ്കൃതമാണ് പ്രകൃതിവിരുദ്ധവുമാണ്.
പോൺ നടിയായ സണ്ണിലിയോണിന് വേണ്ടി ആരാധന നടത്തുന്നവരും, സർക്കാർ ഗസ്റ്റ് ഹൌസിലേക്ക് പരവതാനി വിരിക്കുന്നവരും, അവരെ ഒരുനോക്കു കാണാൻ നാടും നഗരവും സ്തംഭിപ്പിക്കുന്നവരുമായ അതേ മലയാളികളാണ് ബലാത്സംഗത്തിനിരയായ നമ്മുടെ സഹജീവികളായ പെൺകുട്ടികളെ പിഴച്ചവൾ എന്ന്, മുദ്രകുത്തി സാമൂഹിക ജീവിതങ്ങളിൽ ഒറ്റപ്പെടുത്തുന്നതെന്നത് കാണുമ്പോൾ പക്കാ അശ്ലീലം എന്ന് പറയേണ്ടിവരും.
സണ്ണി ലിയോണിന്റെകൂടെ നിന്ന് ഫോട്ടോയും സെൽഫിയുമെടുക്കാൻ ഇടിച്ചു കയറുന്ന മുഖ്യധാരാ സിനിമാ നടന്മാർ മുതൽ സാംസ്‌കാരിക നായകന്മാർ വരെ നാളിതുവരെ ഒരു ചിത്രത്തിലും പൂർണ്ണ നഗ്നയായി പോലും അഭിനയിക്കാത്ത, ജീവിത സാഹചര്യത്താൽ ബി ഗ്രെഡ് സിനിമകളുടെ ഭാഗമാകേണ്ടിവന്ന ഷക്കീലയെ പോലൊരു നടിയെ തീണ്ടാപ്പാടകലെ നിർത്തുന്നതും സാംസ്കാരിക കേരളമാണ് എന്നതും നഗ്നസത്യമാണ്.
ഏറ്റവും കൂടുതൽ പോൺ ചിത്രങ്ങൾ ഗൂഗിളിൽ തിരയുന്ന അതേ മലയാളിയാണ് മുലയൂട്ടുന്ന സ്ത്രീയുടെ ചിത്രം കവർ പേജായി അച്ചടിച്ചതിന്റെ പേരിൽ നാട്ടിൽ യുദ്ധപ്രഖ്യാപനം നടത്തിയത് എന്നതും ചേർത്ത് വായിക്കപ്പെടണം.
രണ്ടുകൂട്ടർക്കും അഥവാ സൈബർ ലോകത്ത് ‘ഏതപ്പാ കോതമംഗലം ഇതാ മോനെ ഭൂലോകം’ എന്ന ശൈലിയിൽ രമിക്കുന്ന പൊതുജനത്തിനും, സൈബർ ജീവികളുടെ പുകഴ്ത്തലുകളും, മാധ്യമങ്ങളിലെ തങ്ങളെപ്പറ്റിയുള്ള വെണ്ടക്കയും കണ്ടുകൊണ്ട് സ്വയം സെലിബ്രറ്റികളായും പ്രമുഖരായും പരിണമിക്കുന്ന ആളുകളും ജാഗ്രത പാലിക്കേണ്ടതുണ്ട്. സദാചാരവാദികളുടെയും അഭിനവ ബുദ്ധിജീവികളുടെയും നാട്ടിൽ അർധരാത്രി സൂര്യനുദിക്കാതിരിക്കട്ടെ. ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാതിരിക്കട്ടെ
അഡ്വ ശ്രീജിത്ത് പെരുമന
Post Your Comments